ബിഗ് ബോസ് ചരിത്രത്തിൽ പല സെലിബ്രിറ്റികളെയും പിന്തള്ളി ഒരു ‘കോമൺ മാൻ’ റണ്ണറപ്പ് ആകുന്നത് ശ്രദ്ധേയമായ അധ്യായമാണ് തുറക്കുന്നത്. കോടന്നൂരുകാരനായ അനീഷ് ടി എ, തന്റെ ‘കോമണർ പവർ’ സ്ട്രാറ്റജിയും ‘ഫെയർ ഗെയിമും’ ഉപയോഗിച്ച് ജനലക്ഷങ്ങളുടെ ഹൃദയം കീഴടക്കി. ഷോയുടെ തുടക്കം മുതൽ, താനൊരു സാധാരണക്കാരനാണെന്നും ഒറ്റയ്‌ക്ക് കളിക്കാനാണ് ഇഷ്ടമെന്നും ആവർത്തിച്ചുകൊണ്ട് ഒരു ഏകാംഗ ആറ്റിറ്റ്യൂഡ് അനീഷ് പ്രകടിപ്പിച്ചു.
ആദ്യമൊക്കെ പറഞ്ഞ കാര്യം ആവർത്തിച്ചു പറഞ്ഞ് വെറുപ്പിച്ചിരുന്ന അനീഷ് പിന്നീട് ജനഹൃദയങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എത്ര വഴക്കുണ്ടായാലും വാക്കുകൾ പോലും പരിധി വിടാതെ അനീഷ് സൂക്ഷിച്ചു.താൻ പറയുന്നതാണ് ശരി എന്ന ഉറച്ച ശബ്ദത്തിലുള്ള സംസാരവും, “ഉറച്ച ശബ്ദത്തിൽ, താൻ പറയുന്നതാണ് ശരിയെന്ന ബോധ്യത്തിൽ” എന്നുള്ള സ്ഥിരം രീതിയും കാഴ്ചക്കാർക്ക് ഇടയിൽ ചർച്ചയായി.
ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ തയ്യാറായുള്ള മൊട്ടയടിക്കൽ ടാസ്ക്കിലെ ബ്രില്ല്യൻസ് ഈ സീസണിലെ മികച്ച ഗെയിം മൂവുകളിൽ ഒന്നായിരുന്നു. ഒരു ഘട്ടത്തിൽ സഹമത്സരാർത്ഥിയായ ഷാനവാസുമായി രൂപീകരിച്ച സൗഹൃദം ഗെയിമിനെ ബാധിച്ചെങ്കിലും, പെട്ടെന്ന് തന്നെ സ്വന്തം ഗെയിമിലേക്ക് മടങ്ങാൻ അനീഷിന് കഴിഞ്ഞു. ബിഗ് ബോസ് സീസൺ 7-ൽ ഒരൊറ്റ ഗ്രൂപ്പിലും ചേരാതെ കളിച്ച ഏക മത്സരാർത്ഥിയായിരുന്നു അദ്ദേഹം.
അവസാന ആഴ്ചകളിലെ പ്രണയം പറയുന്നതും അത് മര്യാദയോടെ അവസാനിപ്പിച്ചതും പ്രേക്ഷകർക്കിടയിൽ നല്ല സ്വാധീനം ചെലുത്തി. എന്നാൽ, റീ-എൻട്രി വന്ന മുൻ മത്സരാർത്ഥികൾ ഇതേ വിഷയത്തിൽ അനുവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ അനീഷ് പ്രതികരിക്കാതിരുന്നത് വിമർശനങ്ങൾക്ക് കാരണമായി. ഈ കാരണം കൊണ്ടാണ് അദ്ദേഹത്തിന് കപ്പ് നഷ്ടമായതെന്നും, ഒരു സാധാരണക്കാരനായി എത്തി പ്രേക്ഷകഹൃദയം കവർന്ന അനീഷ്, ബിഗ് ബോസ് ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന മത്സരാർത്ഥിയായി മാറുമെന്നും വിലയിരുത്തുന്നു.












