കൊച്ചി : വന്ദേ ഭാരത് ട്രെയിനില്‍ കുട്ടികള്‍ പാടിയത് ദേശഭക്തിഗാനമാണെന്ന് എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡിന്റോ കെ പി. റെയില്‍വേ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ട് അല്ല പാടിയത്. സ്‌കൂളില്‍ ഗണഗീതം ഉള്‍പ്പെടെ എല്ലാ ഗാനങ്ങളും പഠിപ്പിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഗാനത്തില്‍ ദേശവിരുദ്ധമായി ഒന്നുമില്ല.
വന്ദേഭാരത് ട്രെയിനില്‍ ആര്‍ എസ് എസ് ഗണഗീതം പാടിയതിനെതിരെ സി പി എം, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പല്‍ വിശദീകരണം നല്‍കിയത്.വിവാദം ഉണ്ടായതോടെ കുട്ടികള്‍ ആശങ്കയിലാണെന്നും രക്ഷാകര്‍ത്താക്കള്‍ വിളിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ ആക്രമണം രൂക്ഷമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ ഡിന്റോ കെ പി.പറഞ്ഞു. കുട്ടികളുടെ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നു. വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് ചോദിച്ചത് വിഷമം ഉണ്ടാക്കി.
വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതില്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നു.സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കുട്ടികള്‍ ഗാനം ആലപിക്കുന്നത് റെയില്‍വേ സാമൂഹ്യ മാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
















