പാലക്കാട്: വൈവിധ്യമാര്‍ന്ന മൈക്രോ കണ്‍ട്രോളറുകളെ അടിസ്ഥാനമാക്കിയുള്ള ഒരു ഓപ്പണ്‍ കണ്‍സോള്‍സ് കണ്‍ട്രോളര്‍ ബോര്‍ഡാണ് ആര്‍ഡ്വിനോ യുനോ. അണക്കെട്ടുകളുടെ തകര്‍ച്ചയ്‌ക്ക് കാരണമാകാന്‍ സാധ്യതയുള്ള അപകടങ്ങളെ സൈറനിലൂടെ തിരിച്ചറിയാന്‍ കോഴിക്കോട് ചെവ്വായൂര്‍ പ്രസന്റേഷന്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ കെ.തന്‍ഹ രതീഷും കെ.സാന്‍വിയും ഉണ്ടാക്കിയ അണ്ടര്‍ ഗ്രൗണ്ട് സിസ്റ്റത്തിലൂടെ സാധിക്കും.
ഈ വ്യത്യസ്ത വര്‍ക്കിങ് മോഡലില്‍ റോബോട്ടിക് സെന്‍സര്‍, ബസര്‍, വാട്ടര്‍ ലെവല്‍ റൈസ് അലാം, അലാം സിസ്റ്റം, അണ്ടര്‍ ഗ്രൗണ്ട് സിസ്റ്റം എന്നിവയാണുള്ളത്. കൂടുതല്‍ മഴ മേഘങ്ങള്‍ രൂപ്പെട്ടാല്‍ അവ തിരിച്ചരിയാനും, അണക്കെട്ട് തകരാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് അലാറം സംവിധാനത്തിലൂടെ ജനങ്ങളെ അറിയിക്കാനും ഇതിലൂടെ സാധിക്കും. മഴയുടെ ശക്തി തിരിച്ചറിഞ്ഞ് അലാറം മുഴക്കും. ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് അപകടഭീഷണി നേരിടുന്ന സാഹചര്യങ്ങളില്‍ ജനങ്ങളെ അലാറത്തിലൂടെ അറിയക്കാനും ഇതുവഴി സാധിക്കും. സുരക്ഷാ ജീവനക്കാര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥലങ്ങളിലെ എല്ലാ വീടുകളുടെയും ഃാറതാഴെയായി ഒരു അണ്ടര്‍ഗ്രൗണ്ട് സിസ്റ്റം സ്ഥാപിക്കുന്നതിലൂടെ അപകടസമയത്ത് ജനങ്ങളെ സുരക്ഷിതരായി മാറ്റാനും രക്ഷിക്കാനും ഇതുവഴി കഴിയും.
















