Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫോഴ്‌സ വീണ്ടും സ്വന്തം കളത്തില്‍; എതിരിടാനൊരുങ്ങി കാലിക്കറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 07:17 am IST
in Football

കൊച്ചി: സൂപ്പര്‍ ലീഗ് കേരളയിലെ ആറാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് മുതല്‍. കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റ് എഫ്സി ഫോഴ്സ കൊച്ചിയുമായി ഏറ്റുമുട്ടും.

അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് പോയിന്റുമായി കാലിക്കറ്റ് എഫ്സി നാലാം സ്ഥാനത്താണ്. അതേസമയം അഞ്ച് കളികളും തോറ്റ ഫോഴ്സ കൊച്ചിക്ക് ഇതുവരെ ഒരു പോയിന്റുമില്ല. ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഇരുടീമുകളും കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം 2-1ന്റെ വിജയം കാലിക്കറ്റ് എഫ്സിക്കൊപ്പമായിരുന്നു.

പരിക്കിന്റെ പിടിയിലായ താരങ്ങള്‍ക്ക് പകരം പുതിയ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഫോഴ്സ ഇന്നത്തെ പോരാട്ടത്തിനിറങ്ങുന്നത്. ഉഗാണ്ടന്‍ സ്ട്രൈക്കര്‍ അമോസ്, മധ്യനിര താരം സ്പെയിനില്‍ നിന്നുള്ള മാര്‍ക് വര്‍ഗസ്, പ്രതിരോധത്തില്‍ എന്‍ട്രികെ, വിങ്ങറായി അണ്ടര്‍ 23 താരം അഭിത് എന്നിവരാണ് ടീമില്‍ പുതുതായി എത്തിയത്. മികച്ച താരങ്ങള്‍ ടീമിനൊപ്പമുണ്ടെങ്കിലും ഗോളടിക്കാന്‍ സ്ട്രൈക്കര്‍മാര്‍ക്ക് കഴിയുന്നില്ല എന്നതാണ് ഫോഴ്സ കൊച്ചിയെ ബുദ്ധിമുട്ടിലാക്കുന്നത്. കൊച്ചിയില്‍ നടന്ന കഴിഞ്ഞ കളിയില്‍ മലപ്പുറം എഫ്സിയോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫോഴ്സ കൊച്ചി തോറ്റത്. ഇന്നത്തെ മത്സരം അവര്‍ക്ക് അതിജീവനത്തിന്റെ പോരാട്ടമാണ്. അവരുടെ സെമി സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചെങ്കിലും ഒരു സമനിലയെങ്കിലും സ്വന്തമാക്കി പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറക്കുക എന്നതാണ് അവരുടെ സ്വപ്നം.

മറുവശത്ത് കാലിക്കറ്റ് എഫ്സി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തിരുവനന്തപുരം കൊമ്പന്‍സിനെ അവസാന മത്സരത്തില്‍ പരാജയപ്പെടുത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് അവര്‍. എന്നാല്‍ കളിയുടെ അവസാന മിനിറ്റുകളില്‍ എതിര്‍ താരങ്ങളുടെ പ്രസ്സിങ് ഗെയിമിന് മുന്നില്‍ പ്രതിരോധം തകരുകയും ഗോള്‍ വഴങ്ങുകയും ചെയ്യുന്നതാണ് ചില മത്സരങ്ങളില്‍ കണ്ടത്. കണ്ണൂര്‍ വാരിയേഴ്സിനെതിരായ കളിയില്‍ ചുകപ്പുകാര്‍ഡ് കണ്ട് കഴിഞ്ഞ കളിയില്‍ കളിക്കാന്‍ കഴിയാതിരുന്ന മുഹമ്മദ് ആസിഫ് ഇന്ന് ഇറങ്ങുമെന്നാണ് സൂചന. ആസിഫിന്റെ മടങ്ങിവരവ് കാലിക്കറ്റിന് ഗുണം ചെയ്യും. കഴിഞ്ഞ രണ്ട് കളിയില്‍ കളിയിലെ താരമായ നായകന്‍ പ്രശാന്തിന്റെ മികച്ച ഫോം കാലിക്കറ്റിന് അനുകൂലമാണ്. ഇരുവിങ്ങുകളില്‍ക്കൂടിയും ശരവേഗം കണക്കെ എതിര്‍ പ്രതിരോധം ഭേദിച്ച് നിരവധി അവസരങ്ങള്‍ ഒരുക്കിനല്‍കാന്‍ പ്രശാന്തിന് കഴിഞ്ഞിരുന്നു. റിച്ചാര്‍ഡ് നയിക്കുന്ന പ്രതിരോധവും മധ്യനിരയില്‍ ജോനാഥന്‍ പെരേര, ഫെഡ്രികോ, മുന്നേറ്റത്തില്‍ പ്രശാന്തിനൊപ്പം മുഹമ്മദ് അജ്സലും മിന്നിയാല്‍ കൊച്ചിയിലും ഇന്ന് വിജയം കാലിക്കറ്റ് എഫ്സിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞേക്കും. അതേസമയം കാലിക്കറ്റിന്റെ കരുത്തുറ്റ താരനിരയെ പിടിച്ചുകെട്ടുന്നതില്‍ ഫോഴ്സ പ്രതിരോധം എത്രത്തോളം വിജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം. ഇന്ന കാലിക്കറ്റിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ഫോഴ്സയ്‌ക്ക് ഒരു ലക്ഷ്യം കൂടിയുണ്ട്. ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ 2-1ന്റെ പരാജയത്തിന് കണക്കുതീര്‍ക്കുക എന്നതാണത്.

Tags: Super League KeralaCalicut FCForza Kochi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് 13-ാം സീസണ്‍ പ്രഖ്യാപന ചടങ്ങില്‍ വിവിധ ക്ലബ്ബുകളുടെ ക്യാപ്റ്റന്‍മാര്‍ കെഎഫ്എ ഭാരവാഹികള്‍ക്കൊപ്പം അണിനിരന്നപ്പോള്‍
Football

കാലിക്കറ്റ് എഫ്‌സി കേരള പ്രീമിയര്‍ ലീഗില്‍; ഞായറാഴ്‌ച്ച കിക്കോഫ് പോരില്‍ ഗോകുലത്തിനെതിരെ കളിക്കും

Football

കണ്ണൂരില്‍ വീണ്ടും ഫുട്ബോള്‍ വസന്തം

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂരിനെ ആവേശത്തിലാക്കി ഘോഷയാത്ര

എസ്.എല്‍.കെ ട്രോഫിക്ക് സമീപം കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി, തൃശൂര്‍ മാജിക് എഫ്‌സി ക്യാപ്റ്റന്‍മാരും പരിശീലകരും
Football

കൊട്ടിക്കലാശം… സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് കണ്ണൂര്‍ വാരിയേഴ്സ്-തൃശൂര്‍ മാജിക് എഫ്സി

Football

സൂപ്പര്‍ ലീഗ് കേരള: മലയാളി ഹൃദയത്തിലേറ്റിയ കാല്‍പന്ത് മാമാങ്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.