കൊച്ചി : ഇന്ന് ഫ്ലാഗ് ഓഫ് ചെയ്ത വന്ദേഭാരതിൽ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ചതിനെതിരെ രംഗത്തെത്തിയ കമ്യൂണിസ്റ്റുകാർക്കും , മതമൗലികവാദികൾക്കും തക്ക മറുപടിയുമായി ഹിന്ദുഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍.
ഗണഗീതം ആലപിച്ചതിന് സംഘികളോട് പകരം വീട്ടണമെന്നും, ഇതിനായി എല്ലാ KSRTCയിലും കേറി വയറ്റത്തടിച്ച് പുഷ്പനെയറിയാമോ എന്ന് പാടണം എന്നും ശശികല ടീച്ചർ പറയുന്നു.അങ്ങനെ സംഘികൾ നാണിക്കുമെന്നുമാണ് ശശികല ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തിനിടെയായിരുന്നു വിദ്യാർത്ഥികൾ ഗണഗീതം ആലപിച്ചത് .എളമക്കര സരസ്വതി വിദ്യാനികേതനിലെ കുട്ടികളാണ് ഗാനം ആലപിച്ച് വൈറലായത്. അതിനു പിന്നാലെയാണ് വിമർശനമുണ്ടായത്.
















