പട്ന ::”ആര്‍ജെഡി കുട്ടികള്‍ക്ക് തോക്കാണ് നല്‍കുന്നതെങ്കില്‍ ഞങ്ങള്‍ അവര്‍ക്ക് നല‍്കുന്നത് ലാപ് ടോപാണ്”- മോദി പറഞ്ഞു. ബീഹാറില്‍ സീതാമാറിയിലും ബേട്ടിയയിലും തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
“എന്‍ഡിഎ കുട്ടികള്‍ക്ക് വിദ്യാഭ്യാസം, ടെക്നോളജി, തൊഴിലവസരങ്ങള്‍ എന്നിവ നല്‍കും. ആര്‍ജെഡിയാകട്ടെ കുട്ടികളെ ഗുണ്ടകളാക്കി മാറ്റുകയാണ്.”- മോദി പറഞ്ഞു.
“കുട്ടികള്‍ക്ക് എന്‍ഡിഎ കംപ്യൂട്ടറുകളും ലാപ് ടോപുകളും നല്‍കി. ആര്‍ജെഡി അവര്‍ക്ക് തോക്കുകളാണ് നല്‍കുന്നത്. അതേ സമയം അവര്‍ സ്വന്തം മക്കളെ മന്ത്രിമാരും മുഖ്യമന്ത്രിമാരും ആക്കി മാറ്റുന്നു”-മോദി പറഞ്ഞു. ആര്‍ജെഡി കാട്ടുനീതിയുടെ പാര്‍ട്ടിയാണ്. ജംഗിള്‍രാജ് എന്നാല്‍ തോക്ക്, ക്രൂരത, ശത്രുത, അഴിമതി എന്നാണര്‍ത്ഥം.
“ആര്‍ജെഡിയുടെ രാഷ്ടീയ പ്രചാരണപരിപാടി കാണുമ്പോള്‍ വിറവരും. അവരുടെ നേതാക്കളുടെ പ്രചാരണപരിപാടിയില്‍ കുട്ടികളെയും കാണാന്‍ സാധിക്കും. ആര്‍ജെഡി പ്ലാറ്റ് ഫോമുകളില്‍ എത്തുന്ന നിഷ്കളങ്കരായ കുട്ടികള്‍ ക്രമേണ മാറും. അവരോട് ചോദിച്ചാല്‍ അവര്‍ പറയുന്നത് ഗുണ്ടാനേതാവ് ആകണമെന്നാണ്. ” -മോദി പറഞ്ഞു.
















