പാലക്കാട്: ക്രൈസ്തവ വിദ്യാലയങ്ങളുമായി അടുത്ത ഏറ്റുമുട്ടലിന് വഴിമരുന്നിട്ട് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. സ്‌കൂളുകളിലെ പ്രാര്‍ത്ഥനയില്‍ ഏകീകരണം കൊണ്ടുവരുമെന്നാണ് പുതിയ പ്രഖ്യാപനം. എല്ലാ സ്‌കൂളിലും ഒരുപോലെ ഉള്ള പാട്ട് പാടണം. ചില മത സംഘടനകളുടെ സ്‌കൂളുകളില്‍ പ്രത്യേക വിഭാഗത്തിന്റെ പ്രാര്‍ത്ഥന നടക്കുന്നു. വിദ്യാര്‍ത്ഥിയായതുകൊണ്ട് മാത്രം അത് പാടേണ്ടി വരുന്നു.
എല്ലാ സ്‌കൂളുകളിലും ഒരുപോലെയുള്ള പാട്ട് വരണമെന്നത് സമൂഹത്തിന്റെ ചര്‍ച്ചക്ക് വെക്കുന്നതായും ഭരണഘടന മൂല്യങ്ങളും ശാസ്ത്ര ബോധവും ഉള്ള പാട്ടുകളാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കവെയാണ് മന്ത്രി വി.ശിവന്‍കുട്ടി ഇക്കാര്യം പറഞ്ഞത്. ഹിജാബ് വിഷയത്തില്‍ മന്ത്രി ശിവന്‍കുട്ടിക്ക് പള്ളുരുത്തിയിലെ ക്രിസ്ത്യന്‍ സ്‌കൂളിന്‌റെ നിലപാടിനുമുന്നില്‍ മുട്ടുമടക്കേണ്ടിവന്നിരുന്നു. ഇതിന്‌റെ തുടര്‍ച്ചയായാണ് പുതിയ പ്രഖ്യാപനമെന്ന് കരുതുന്നു.















