കൊച്ചി: അംഗീകൃത മെഡിക്കല്‍ ബിരുദങ്ങള്‍ ഇല്ലാത്ത ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും ‘ഡോക്ടര്‍’ എന്ന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് . കേസ് ഡിസംബര്‍ 1-ന് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റി.
ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും ഡോക്ടര്‍ എന്ന് പേരിനൊപ്പം ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 1916-ലെ ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രി ആക്ടിലെ വ്യവസ്ഥകളും നാഷണല്‍ കമ്മീഷന്‍ ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷനുകള്‍ പുറപ്പെടുവിച്ച കോംപിറ്റന്‍സി-ബേസ്ഡ് കരിക്കുലം ഫോര്‍ ഫിസിയോതെറാപ്പി ആന്‍ഡ് ഒക്യുപേഷണല്‍ തെറാപ്പി (അംഗീകൃത സിലബസ് 2025) ലെ ക്ലോസുകളും തമ്മില്‍ വ്യക്തമായ വൈരുദ്ധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.















