കൊച്ചി:കുടുംബത്തോട് ദേഷ്യം തോന്നിയപ്പോഴാണ് അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് എന്ന് അമ്മൂമ്മ . അങ്കമാലി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് അമ്മൂമ്മ റോസ്ലി കുറ്റസമ്മതം നടത്തിയത്.
കുട്ടിയെ കുളിപ്പിച്ച് അമ്മൂമ്മയുടെ അടുത്ത് കിടത്തി മിനിറ്റുകള്‍ക്കമാണ് ആക്രമിച്ചത്. വീട്ടില്‍ നിന്ന് രക്തം പുരണ്ട കത്തി കണ്ടെത്തിയതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് ഉറപ്പിച്ചു. അമ്മൂമ്മ റോസ്ലി മാനസിക വിഭ്രാന്തിയ്‌ക്ക് ചികിത്സ തേടിയിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷവും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച റോസ്ലി ആശുപത്രിയില്‍ കഴിയവെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കത്തി കൊണ്ട് കഴുത്ത് മുറിച്ചായിരുന്നു കൊലപാതകം നടത്തിയത്.
പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമെന്ന് ഉറപ്പിക്കുന്നു . കുട്ടിയുടെ ശരീരത്തില്‍ നിന്ന് അമിത അളവില്‍ രക്തം വാര്‍ന്ന് പോയിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.
ആന്റണി-റൂത്ത് ദമ്പതികളുടെ രണ്ടാമത്തെ മകളാണ് കൊല്ലപ്പെട്ട ഡെല്‍ന.
















