കൊച്ചി : കഴിഞ്ഞ ദിവസമാണ് ഹരിയാനയിൽ വോട്ട് മോഷണം ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ രംഗത്തെത്തിയത് . എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് ഒരു പരാതി പോലും ഉന്നയിക്കാതെ ഇപ്പോൾ ഇത്തരം ആരോപണങ്ങളുമായി എത്തിയതിനെതിരെ കമ്മീഷനും വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ രാഹുലിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് യുവരാജ് ഗോകുൽ .
വായില്‍ തോന്നുന്നത് വിളിച്ച് കൂവും, ശേഷം മുങ്ങും, വീണ്ടും മൂന്നു മാസം കഴിഞ്ഞ് മറ്റൊരു മണ്ടത്തരവുമായ് വരും അതാണ് രാഹുൽ ചെയ്യുന്നതെന്നാണ് യുവരാജ് ഗോകുൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .കഴിഞ്ഞ മൂന്നു പത്രസമ്മേളനങ്ങളിലായി കയ്യോടെ പിടിക്കപ്പെട്ട ഇത്തരം വിഡ്ഡിത്തരങ്ങള്‍ പലതായി അവതരിപ്പിക്കുകയായിരുന്നു ഇന്നലെയെന്നും യുവരാജ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ….
എന്താണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങളുടെ പൊതു സ്വഭാവം എന്ന് മനസ്സിലായോ….
ഇത് പോലെ ഫോട്ടോ മാറി കിടക്കുന്ന ചിലരുടെ ഡേറ്റ എടുത്ത് എന്തോ മഹത് കാര്യം കണ്ടു പിടിച്ചതായി അവതരിപ്പിക്കും….
അല്ലെങ്കില്‍ ജനനതീയതിയിലെ ടൈപിംഗ് ഇറര്‍ കാണിച്ച് 124 വയസ്സുള്ള ആള്‍ വോട്ട് ചെയ്തതായി പറയും….
ഇതൊക്കെ അവതരിപ്പിക്കപ്പെടുന്നത് തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി ബിജെപി ഉണ്ടാക്കിയ എന്തോ മാസ്റ്റര്‍പ്ലാന്‍ എന്ന നിലയിലാണ്….
ഏത് Date of birth ലെ error ഒക്കെ….
കഴിഞ്ഞ മൂന്നു പത്രസമ്മേളനങ്ങളിലായി കയ്യോടെ പിടിക്കപ്പെട്ട ഇത്തരം വിഡ്ഡിത്തരങ്ങള്‍ പലതായി അവതരിപ്പിക്കുന്നു….
താന്‍ പറയുന്നത് തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും അത് എവിടെയെങ്കിലും തിരുത്താന്‍ ആള് തയ്യാറായതായി നിങ്ങള്‍ കണ്ടോ….
ഷൂ.ട്ട് & സ്കൂട്ട് എന്നതാണ് ആശാന്റെ തന്ത്രം….
വായില്‍ തോന്നുന്നത് വിളിച്ച് കൂവും…. ശേഷം മുങ്ങും…. വീണ്ടും മൂന്നു മാസം കഴിഞ്ഞ് മറ്റൊരു മ.ണ്ടത്തരവുമായ് വരും….
NB – കഴിഞ്ഞ ദിവസം അയാള്‍ അവതരിപ്പിച്ച ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഉണ്ടായിരുന്ന വോട്ടര്‍ ഐ.ഡി യിലെ വോട്ടറാണ് ഇത്…. ക്ലെറിക്കല്‍ മിസ്റ്റേക്കുകള്‍ കാരണം ഫോട്ടോ മാറിയതാണ്….
















