ലോകത്തെല്ലായിടത്തും തന്നെ കറൻസി ഉപയോഗിക്കുന്നുണ്ട്. നോട്ടുകളായും നാണയങ്ങളുമായിട്ടും ഡിജിറ്റൽ മണിയായിട്ടുമൊക്കെ കറൻസി മൂല്യം അടയാളപ്പെടുത്തപ്പെടുന്നു. ലോകത്തെ ഏറ്റവും വലുപ്പമുള്ളതും വിചിത്രവുമായ കറൻസി പസിഫിക് സമുദ്രത്തിലെ സോളമൻ ദ്വീപിലാണ്. റയ് സ്റ്റോൺ എന്നറിയപ്പെടുന്ന നടുക്ക് ദ്വാരമുള്ള, വൃത്താകൃതിയിലുള്ള ഈ കല്ലുകൾക്ക് 12 അടി വരെയാണു വ്യാസം.
8000 കിലോ വരെയാണ് ഇവയുടെ ഭാരം. ചുണ്ണാമ്പുകല്ലുകൾ കൊത്തിയെടുത്താണ് ഇവ നിർമിക്കുന്നത്. സോളമൻ ദ്വീപുകളിലെ യാപ് എന്ന ദ്വീപിലാണ് ഇവ ഉപയോഗിക്കുന്നത്. പലോ എന്ന മറ്റൊരു ദ്വീപിലേക്ക് സാഹസികയാത്ര നടത്തിയാണ് ഈ കല്ലുകൾ കൊത്തിയെടുത്ത് കൊണ്ടുവരുന്നത്. ഇവയുടെ മൂല്യത്തിനു പിന്നിലുള്ളത് ഈ യാത്രയുമായി ബന്ധപ്പെട്ട സാഹസികത തന്നെയാണ്.ഇത്തരം കല്ലുകളെ കറൻസികളായി ഉപയോഗിക്കിക്കുന്നത് യാപ് ദ്വീപിൽ സർക്കാർ നിരോധിച്ചിരിക്കുകയാണ് ഇപ്പോൾ.
















