ന്യൂദല്‍ഹി: ദല്‍ഹി നഗരം ബിജെപി ഭരിയ്‌ക്കാന്‍ തുടങ്ങിയതോടെ ദല്‍ഹിയെ മോശമായി ചിത്രീകരിക്കുന്ന സര്‍വ്വേകളുമായി എന്‍ജിഒകള്‍ ഇറങ്ങിയിട്ടുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ത്യയേക്കാള്‍ മോശം സാമൂഹ്യാവസ്ഥയുള്ള ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളെ പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട റാങ്ക് നല്‍കുന്ന എന്‍ജിഒകളുടെ കള്ളക്കളികള്‍ രാജ്യം ഏറെ കണ്ടതാണ്. വിദേശഫണ്ട് വാങ്ങി സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന എന്‍ജിഒ സംഘടനകള്‍ വിദേശഏജന്‍സികളുടെ അജണ്ടകളനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്.
ഇപ്പോഴിതാ ബിജെപി മുഖ്യമന്ത്രി രേഖാഗുപ്ത ഭരിയ്‌ക്കുന്ന ദല്‍ഹി നഗരത്തെ മോശം നഗരമാക്കി ചിത്രീകരിക്കുന്ന ഒരു പിടി സര്‍വ്വേകളുമായി ഇറങ്ങിയിരിക്കുകയാണ് എന്‍ജിഒകള്‍. ലോകത്തിലെ ഏറ്റവും മലിനമായ നഗരമാണ് ദല്‍ഹിയെന്ന കണ്ടെത്തലാണ് എന്‍ജിഒകളുടെ പിന്തുണയുള്ള ഒരു ഏജന്‍സി പുറത്തുവിട്ട ലിസ്റ്റില്‍ ഉള്ളത്. ദല്‍ഹി കണ്ടാല്‍ അറപ്പുതോന്നുന്ന നഗരമാണെന്നും ഇവര്‍ പറയുന്നു.
ദല്‍ഹിയുടെ വായുമലിനീകരണത്തെക്കുറിച്ചും ലോകമാധ്യമങ്ങളില്‍ ഇവര്‍ കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുകയാണ്. . കെജ്രിവാള്‍ ഭരിച്ചിരുന്ന കാലത്തേക്കാള്‍ മെച്ചപ്പെട്ട വായുമലിനീകരണ സൂചികയാണ് രേഖാഗുപ്ത ഭരിച്ചപ്പോള്‍ നിലനില്‍ക്കുന്നത്. എന്തിന് ഗ്രീന്‍ പടക്കം ഉപയോഗിച്ച് ദീപാവലി ആഘോഷത്തിന് വഴിയൊരുക്കിയ രേഖാ ഗുപ്ത ഇപ്പോള്‍ കൃത്രിമമഴ വഴി ദല്‍ഹിയിലെ വായുമലിനീകരണത്തോത് കുറയ്‌ക്കാനുള്ള ശ്രമങ്ങള്‍ ആലോചിച്ചുവരികയാണ്. ഇതിനിടെ വിദേശ ടൂറിസ്റ്റുകളെക്കൊണ്ട് ദല്‍ഹിയിലെ വായുമലിനീകരണത്തെക്കുറിച്ച് പറയിച്ച് അതിന്റെ വീഡിയോകള്‍ പ്രചരിപ്പിക്കുകയാണ് എന്‍ജിഒസംഘടനകളുടെ പ്രവര്‍ത്തകര്‍.
ആം ആദ്മി പാര്‍ട്ടി ദല്‍ഹി ഭരിച്ചുകൊണ്ടിരുക്കുമ്പോള്‍ കെജ്രിവാള്‍ എന്ന മുഖ്യമന്ത്രിയെക്കുറിച്ചോ ദല്‍ഹി നഗരത്തെക്കുറിച്ചോ യാതൊരു പരാതിയും ഇല്ലാതിരുന്ന എന്‍ജികള്‍ കുത്തിത്തിരിപ്പ് തുടങ്ങിയിരിക്കുകയാണ്. അതില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ദല്‍ഹി അറപ്പിന്റെ നഗരമാണെന്ന സര്‍വ്വേഫലം. ഇനി ഇതുപോലുള്ള സര്‍വ്വേ അവതാരങ്ങള്‍ ധാരാളമായി പുറത്തുവരാന്‍ സാധ്യതയുണ്ട്. ദല്‍ഹിക്കാര്‍ ഒരുങ്ങിയിരുന്നോളൂ.
അതേ സമയം ദല്‍ഹിയിലെ ബിജെപി മുഖ്യമന്ത്രി രേഖ ഗുപ്ത കൃത്രിമമഴ ഉള്‍പ്പെടെ ദല്‍ഹിയുടെ വായുമലിനീകരണം തടയാന്‍ ക്രിയാത്മകപദ്ധതികളുമായി മുന്നോട്ട് വരികയാണ്. ദല്‍ഹിയിലെ മേഘങ്ങളില്‍ വേണ്ടത്ര ജലാംശമില്ലാത്തതിനാല്‍ ഉദ്ദേശിച്ച തോതിലുള്ള മഴ കിട്ടുന്നില്ല. ഇസ്രയേല്‍ വിദഗ്ധരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഐഐടികളാണ് ഇതിന് മുുന്‍കൈ എടുക്കുന്നത്.
അതിനിടെ ആം ആദ്മി ഭരിയ്‌ക്കുന്ന പഞ്ചാബിലുള്ള കൃഷിക്കളങ്ങളില്‍ കൃഷി അവശിഷ്ടങ്ങള്‍ പരമാവധി തീയിടുന്നത് മൂലം ഉയരുന്ന പുകപടലങ്ങള്‍ ദല്‍ഹിയിലെ വായുമലിനീകരണം വര്‍ധിപ്പിക്കുകയാണ്. ഇതിനെതിരെ പഞ്ചാബ് സര്‍ക്കാരിന് പല മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അവിടുത്തെ ആം ആദ്മി മുഖ്യമന്ത്രിയായ ഭഗവത് മാന്‍ അത് കെട്ടതായി നടിക്കുന്നേയില്ല.
















