കോട്ടയം: തങ്ങളുടെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഹോട്ടലുകളില്‍ സുരക്ഷിതമായ രീതിയില്‍ പാചകം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ഓണ്‍ലൈന്‍ ഭക്ഷണവിതരണ പ്ളാറ്റ്ഫോമുകള്‍ക്കുണ്ടെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര കമ്മീഷന്‍.
ബിരിയാണിയില്‍ പഴുതാരയെ കണ്ടെത്തിയെന്ന പരാതിയില്‍ ഹോട്ടലിനും ഭക്ഷണവിതരണ പ്ളാറ്റ്ഫോമായ സൊമാറ്റോയ്‌ക്കും പിഴ ചുമത്തിക്കൊണ്ടുള്ള ഉത്തരവിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കോട്ടയം അതിരമ്പുഴ മൂപ്പന്‍സ് ഹോട്ടല്‍ 50000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. സൊമാറ്റോ ബിരിയാണിയുടെ വിലയും 25,000 രൂപ നഷ്ടപരിഹാരവും നല്‍കണം. അഡ്വ. വി.എസ.് മനുലാല്‍ പ്രസിഡന്റും അഡ്വ ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായിട്ടുള്ള ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനാണ് ഈ ഉത്തരവിട്ടത്. വാണ് പരാതിക്കാരന്‍. മൂപ്പന്‍സ് ഹോട്ടലില്‍നിന്ന് സൊമാറ്റോ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത മുട്ട ബിരിയാണിയില്‍നിന്നു ചത്ത പഴുതാരയെ കിട്ടിയെന്നാണ് ഏറ്റുമാനൂര്‍ സ്വദേശി വിഷ്ണു പരാതി നല്‍കിയത്.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആയതിനാല്‍ തങ്ങള്‍ക്ക് ഹോട്ടലിലെ ഭക്ഷണത്തിന്റെ നിലവാരത്തില്‍ ഉത്തരവാദിത്വമില്ലെന്ന സൊമാറ്റോയുടെ നിലപാട് കമ്മിഷന്‍ തള്ളി.
















