തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.പൂര്‍ണമായ അര്‍ത്ഥത്തില്‍ മന്ത്രിസഭ ചര്‍ച്ച നടത്താത്തത് വീഴ്ചയാണ്. കേന്ദ്രത്തിന് കത്തയക്കുന്ന കാര്യത്തില്‍ മന്ത്രിസഭ മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് യോഗത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി സര്‍ക്കാരിന് വീഴ്ച ഉണ്ടായെന്ന് പറഞ്ഞത്.വികസന ചരിത്രത്തിലെ പുതിയ അധ്യായമാണ് അതിദാരിദ്ര്യ മുക്ത പ്രഖ്യാപനമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.പ്രതിപക്ഷവും ചില വിദഗ്ധരും അതിനെ വിമര്‍ശിച്ച് രംഗത്തെത്തി.
നവംബര്‍ ഒന്നിന് നടന്ന പ്രഖ്യാപനത്തിന് പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നം ഉണ്ടെന്നും ഗോവിന്ദന്‍ അവകാശപ്പെട്ടു.തദ്ദേശസ്ഥാപനങ്ങള്‍ എല്ലാം ഭരിക്കുന്നത് ഇടതുമുന്നണിയല്ല. യുഡിഎഫ് ഭരിക്കുന്ന സ്ഥാപനങ്ങളടക്കം പദ്ധതിയുടെ ഭാഗമാണ്.
നാലര വര്‍ഷം മിണ്ടാതിരുന്ന പ്രതിപക്ഷമാണ് ഇപ്പോള്‍ വിമര്‍ശനവുമായി ഇറങ്ങുന്നത്. എന്ത് കളളവും പറയാന്‍ മടിയില്ലാത്തയാളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട ശേഷം സി പി ഐയുടെ എതിര്‍പ്പ് മൂലം പിന്‍വാങ്ങിയിരുന്നു സര്‍ക്കാര്‍. നാണംകെട്ട് പിന്‍വാങ്ങിയത് മൂലം സംസ്ഥാനത്തിന് വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകുമായിരുന്ന നേട്ടങ്ങളാണ് നഷ്ടമായത്.
പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട ശേഷം സി പി ഐയുടെ എതിര്‍പ്പ് മൂലം പിന്‍വാങ്ങിയിരുന്നു സര്‍ക്കാര്‍. നാണംകെട്ട് പിന്‍വാങ്ങിയത് മൂലം സംസ്ഥാനത്തിന് വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകുമായിരുന്ന നേട്ടങ്ങളാണ് നഷ്ടമായത്.
















