തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ ബി ജെ പി അധികാരത്തിലെത്താന്‍ സാധ്യതയുണ്ടെന്ന് രാഷ്‌ട്രീയ കേന്ദ്രങ്ങള്‍ നിരീക്ഷിക്കെ സ്ഥാനാര്‍ത്ഥികളെ നേരത്തേ പ്രഖ്യാപിച്ച് ഒരു കൈ നോക്കുകയാണ് കോണ്‍ഗ്രസ്.തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
മുന്‍ എംഎല്‍എ കെ.എസ്.ശബരിനാഥന്‍ കവടിയാറില്‍ നിന്ന് മത്സരിക്കും.കോണ്‍ഗ്രസ് 48 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
ഇത്തവണ കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് പിടിക്കുമെന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് കെ.മുരളീധരന്‍ അവകാശപ്പെട്ടു. തിങ്കളാഴ്ച മുതല്‍ പ്രചാരണ ജാഥകള്‍ ആരംഭിക്കും.
















