പാറ്റ്‌ന: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും ഭാരതത്തിന്റെ ജനാധിപത്യ പ്രക്രിയയും നിരീക്ഷിക്കുന്നതിനായി ജപ്പാൻ, ഇന്തോനേഷ്യ, ഡെൻമാർക്ക്, ഓസ്ട്രേലിയ, യുകെ, ഭൂട്ടാൻ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ എംബസികളിൽ നിന്നുള്ള വിദേശ നയതന്ത്രജ്ഞരുടെ സംഘം ഇന്നുമുതൽ ബീഹാറിൽ രണ്ട് ദിവസത്തെ സന്ദർശനം ആരംഭിച്ചു.
‘ബിജെപിയുടെ പ്രവർത്തനം, വ്യാപനം, സംഘടനാ ശക്തി എന്നിവയെക്കുറിച്ച് നയതന്ത്രജ്ഞർക്ക് പരിചയപ്പെടുത്തുന്നതിനും താഴെത്തട്ടിൽ ഭാരതത്തിന്റെ തെരഞ്ഞെടുപ്പ് ഇടപെടലിനെക്കുറിച്ച് ഒരു അടിസ്ഥാന ധാരണ നൽകുന്നതിനുമാണ് പാർട്ടി പ്രസിഡന്റ് ജെ. പി. നദ്ദ തുടങ്ങിവെച്ച ‘ബിജെപിയെ അറിയുക’ സംരംഭത്തിന്റെ ഭാഗമായ ഈ സന്ദർശനമെന്ന് ബിജെപിയുടെ വിദേശകാര്യ വകുപ്പ് ഇൻ-ചാർജ് വിജയ് ചൗതൈവാലെ പറഞ്ഞു.
‘സംഘം മുതിർന്ന പാർട്ടി നേതാക്കളുമായി സംവദിക്കുകയും പ്രചാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും പ്രധാന മണ്ഡലങ്ങൾ സന്ദർശിക്കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.
















