കോട്ടയം : കേരളത്തിലെ ഭീകര പ്രവര്‍ത്തനങ്ങളുടെ ഉറവിടവും ആസൂത്രണ കേന്ദ്രവും ഈരാറ്റുപേട്ടയാണെന്ന് ഒരിക്കല്‍ കൂടി അടിവരയിടുന്നതാണ് താമരശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന് ലഭിച്ച ഭീഷണി സന്ദേശമെന്ന് ബിജെപി നേതാവ് എന്‍. ഹരി . ഊമക്കത്തിനെ കുറിച്ച് ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണം വേണം. ബിഷപ്പ് വിദേശ പര്യടനത്തിലിരിക്കെയാണ് കത്ത് ലഭിച്ചതെന്നത് ഗൗരവമേറുന്ന കാര്യമാണ്. രാജ്യാന്തര ഭീകര സംഘടനകളുടെ പങ്കും സംശയിക്കണം. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം വിടുന്നതായിരിക്കും അഭികാമ്യം.
ഇസ്ലാമിക് ഡിഫന്‍സ് ഫോഴ്‌സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരില്‍ അബ്ദുല്‍ റഷീദ് എന്നയാളാണ് കത്തയച്ചത്. ഈരാറ്റുപേട്ടയിലെ വിലാസത്തിലാണ് കത്ത്. ക്രൈസ്തവ സമുദായത്തിനെതിരെയാണ് കത്തിലെ പരാമര്‍ശങ്ങള്‍. ബിഷപ്പിനെ മാത്രം ലക്ഷ്യമിട്ടല്ല പരാമര്‍ശങ്ങളെന്നാണ് ലഭിക്കുന്ന വിവരം.
ക്രൈസ്തവ സമുദായത്തിന് നേരെ വര്‍ഗീയവിഷം വമിക്കുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ അടങ്ങിയതാണ് കത്തെന്നാണ് മനസിലാക്കുന്നത്.
രാജ്യം കണ്ട സ്‌ഫോടന പരമ്പരകളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും കണ്ണികള്‍ക്ക് ഈരാറ്റുപേട്ടയുമായി എന്നും ബന്ധമുണ്ട്. അഹമ്മദാബാദ് ,കോയമ്പത്തൂര്‍ സ്‌ഫോടനം കേസുകളില്‍ പ്രതികളായ സഹോദരങ്ങള്‍ ഈരാറ്റുപേട്ട നിവാസികളാണ്.
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട മാത്രമല്ല ഇത്തരം ദേശവിരുദ്ധ ശക്തികള്‍ പിടിമുറുക്കി യിരിക്കുന്നത്. ഭീകര ശക്തികളുടെ ഒളിയിടങ്ങളാണ് ജില്ലയിലെ പല സ്ഥലങ്ങളും. ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവര്‍ത്തനത്തെക്കുറിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവി തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. ഇതേ തുടര്‍ന്ന് ആ ഉദ്യോഗസ്ഥനെ മാറ്റുകയും പ്രസ്തുത റിപ്പോര്‍ട്ട് തിരുത്തുകയുമായിരുന്നു.
ഭരണകക്ഷി നേതാക്കളില്‍ ഒരു വിഭാഗവും. പൊലീസിലെ ചില ഉദ്യോഗസ്ഥരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ നിശബ്ദത പാലിക്കുന്നത് സംശയത്തിനിടയാക്കിയിട്ടുണ്ട്. ക്രൈസ്തവ ബിഷപ്പുമാരെ എസ്ഡിപിഐ പോലുള്ള സംഘടനകള്‍ ഭീഷണിപ്പെടുത്തുന്നതിന് കേരളം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. പാലാ ബിഷപ്പിന്റെ വസതി വളഞ്ഞപ്പോള്‍ അതിനെ ചെറുക്കാന്‍ ബിജെപിയും സംഘപരിവാറും മാത്രമാണ് മുന്നോട്ടുവന്നതെന്നും ബി ജെ പി മേഖല പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു.
















