കോഴിക്കോട് : നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച പ്രതി പിടിയിൽ. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ് നിവാസിൽ സഞ്ജയെ (33) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ ലഹരി കേസിൽ പ്രതിയാണ്. എസ് എം സ്ട്രീറ്റിൽ ടാറ്റൂ ആർട്ടിസ്റ്റായ പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായിട്ടുണ്ട്. നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.
വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതി പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോയി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിർഭയ ഹോമിൽ നിന്ന് സ്‌കൂളിലേയ്‌ക്ക് പോയ പെൺകുട്ടിയെ കാണാതാവുന്നത്. അന്ന് രാത്രി തന്നെ ചേവായൂർ പൊലീസ് ബീച്ചിൽ വെച്ച് പെൺകുട്ടിയെ കണ്ടെത്തി.
















