മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നാണ് സലാം പറഞ്ഞത്.
ഒന്നുകില്‍ മുഖ്യമന്ത്രി ആണോ, അല്ലെങ്കില്‍ പെണ്ണോ ആകണം. ഇത് രണ്ടുംഅല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനം.മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിലാണ് സലാം ഇങ്ങനെ പറഞ്ഞത്.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പി എം ശ്രീയെ എതിര്‍ത്തു. എത്ര കോടി രൂപ കിട്ടിയാലും ഒപ്പിടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.പതിനായിരം കോടി രൂപ നല്‍കിയാലും അവരുടെ സംസ്ഥാനത്തേക്ക് പി എം ശ്രീ കൊണ്ടുവരില്ലെന്ന് പശ്ചിമ ബംഗാളിലെ വനിതാ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചുവെന്നും പിഎംഎ സലാം പറഞ്ഞു.
















