പാറ്റ്‌ന: ‘എന്റെ കുടുംബത്തിനുവേണ്ടി ഞാൻ അധികാരത്തിലിരുന്ന് ഒന്നും ചെയ്തിട്ടില്ല. ഒരുകാലത്ത് ബീഹാറി എന്നു പറയാൻ നാണക്കേടായിരുന്നു. ആ കാലം മാറ്റി, എനിക്കുവേണ്ടിയല്ല, ബീഹാറിന്റെ ഭാവിക്കുവേണ്ടി, നിങ്ങൾക്കുഒവേണ്ടിയാണ് ഞാൻ എനിക്ക് വോട്ടുചോദിക്കുന്നത്,’ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വോട്ടഭ്യർത്ഥിച്ച പുറത്തിറക്കിയ വീഡിയോയിൽ പറയുന്നു.
2005 മുതൽ തന്നെയും തന്റെ പാർട്ടിയെയും പിന്തുണച്ചതിന് ബീഹാറിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ കുമാർ ഒരു വീഡിയോ സന്ദേശത്തിൽ മുൻ സർക്കാരിനെതിരെ ആഞ്ഞടിച്ചു, ‘ആദ്യകാലത്തെ ബീഹാറിലെ ഭരണവ്യവസ്ഥയുടെ സ്ഥിതി ഭയാനകമായിരുന്നു. കുടുംബ ഭരണത്തിനല്ല, ബീഹാറിന്റെ ഭാവിക്ക് വോട്ട് ചെയ്യുക,’ നിതീഷ് കുമാർ പറഞ്ഞു.
‘ബീഹാറിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, 2005 മുതൽ ബീഹാറിലെ ജനങ്ങളെ സേവിക്കാൻ നിങ്ങൾ എന്നെ അനുവദിച്ചു. ഒരു ബീഹാറി എന്ന നിലയിൽ ഒരുകാലത്ത് സമൂഹത്തിൽ ലഭിച്ചത് അപമാനകരമായ മോശം പരിഗണനയായിരുന്നുവെന്നത് ഓർമ്മിപ്പിക്കട്ടെ. അതിനുശേഷം, പൂർണ്ണ സത്യസന്ധതയോടും കഠിനാധ്വാനത്തോടും കൂടി ഞങ്ങൾ നിങ്ങളെ രാവും പകലും സേവിച്ചു,’ മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിൽ പറയുന്നു.
അധികാരത്തിൽ വന്നതിനുശേഷം, വിദ്യാഭ്യാസം മുതൽ ആരോഗ്യം, കൃഷി, യുവാക്കൾ തുടങ്ങി വിവിധ വിഷയങ്ങളിൽ തന്റെ പാർട്ടി മികച്ച രീതിയിൽ പ്രവർത്തിച്ചു. ബീഹാർ മുഖ്യമന്ത്രിയായിരിക്കെ ലല്ലുപ്രസാദ് യാദവ് ഒന്നും ചെയ്തില്ല. സ്ത്രീകൾക്ക് വേണ്ടി സഹായകമായി ഒരു പദ്ധതിയും കൊണ്ടുവന്നില്ല. ഇപ്പോൾ സ്ത്രീകൾ ശക്തരാക്കിയിരിക്കുന്നു, അവർ ഇനി ആരെയും ആശ്രയിക്കേണ്ടതില്ല, അവരുടെ കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടി എല്ലാ ജോലികളും ചെയ്യാൻ കഴിയും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും തുടക്കം മുതൽ തന്നെ ഞങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഒരു ഹിന്ദുവായാലും, ഒരു മുസ്ലിമായാലും, ഒരു ഉയർന്ന ജാതിക്കാരനായാലും, ഒരു പിന്നാക്കക്കാരനായാലും, ഒരു ദളിതനായാലും, ഒരു മഹാദളിതായാലും, ഞങ്ങൾ എല്ലാവർക്കും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിന് വേണ്ടി ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല. ഇപ്പോൾ, ഒരു ബീഹാറിയായിരിക്കുക എന്നത് അപമാനത്തിന്റെ കാര്യമല്ല, മറിച്ച് ബഹുമാനത്തിന്റെ കാര്യമാണ്,’ നിതീഷ് കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മോദിയുടെ പിന്തുണയോടെ സംസ്ഥാനത്ത് വികസനത്തിന്റെ വേഗത വളരെയധികം വർദ്ധിച്ചുവെന്ന് ബീഹാർ മുഖ്യമന്ത്രി പറഞ്ഞു. അതിനാൽ, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഞങ്ങൾക്ക് ഒരു അവസരം കൂടി തരൂ. ഇതിനുശേഷം, കൂടുതൽ പ്രവർത്തനങ്ങൾ നടക്കും, ഇത് ബീഹാറിനെ വളരെയധികം വികസിപ്പിക്കും, അത് മികച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തും. അതിനാൽ, നവംബർ 6 നും നവംബർ 11 നും, നിങ്ങൾ നിങ്ങളുടെ വോട്ടിംഗ് കേന്ദ്രങ്ങളിൽ എത്തി കഴിയുന്നത്ര വോട്ട് ചെയ്യണം. ജയ് ഹിന്ദ്. ജയ് ബീഹാർ,’ സന്ദേശം തുടരുന്നു.
















