Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഭാരതഹോക്കിയുടെ ടൈഗര്‍

കെ. സതീശന്‍byകെ. സതീശന്‍
Nov 1, 2025, 01:39 pm IST
inSports

കണ്ണൂര്‍: തന്റെ പതിനൊന്നാമത്തെ വയസ്സില്‍ ഹോക്കിസ്റ്റിക്കെടുത്ത് ലോക ഹോക്കിയില്‍ ഭാരതത്തിന് മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത മലയാളിയാണ് ഇന്നലെ വിടവാങ്ങിയ കായിക പ്രേമികളുടെ സ്വന്തം മാനുവല്‍ ഫ്രെഡറിക്. ടൈഗര്‍ എന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഒളിമ്പിക്‌സ് ഹോക്കി മെഡല്‍ നേടിയ ആദ്യ മലയാളി താരമായിരുന്നു അദ്ദേഹം. 1972 ലെ മ്യൂണിക് ഒളിംപിക്‌സില്‍ ഹോളണ്ടിനെ തോല്‍പിച്ച് വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോള്‍കീപ്പറായിരുന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറം ഹോക്കി ഗോള്‍കീപ്പാറായി 2020 ടോക്യോ ഒളിംപിക്‌സിലും 2024 പാരീസ് ഒളിംപിക്‌സിലും മലായാളിയായ പി.ആര്‍. ശ്രീജേഷ് വെങ്കല മെഡല്‍ നേടുന്നതുവരെ ഒളിംപിക് ചാമ്പ്യനെന്നാല്‍ ദശാബ്ദങ്ങളോളം മലയാളികള്‍ക്ക് മുന്നില്‍ എപ്പോഴും മാനുവല്‍ ഫ്രെഡറിക് തന്നെയായിരുന്നു. കണ്ണൂരിലെത്തുന്ന പ്രമുഖരായ സ്‌പോര്‍ട്‌സ് താരങ്ങളും രാഷ്‌ട്രീയനേതാക്കും മാനുവല്‍ ഫ്രെഡറിക്കിനെ കാണാനെത്തുമ്പോള്‍ അഭിമാനത്തോടെ അദ്ദേഹം ഒളിമ്പ്ക് മെഡല്‍ കാണിക്കറുണ്ടായിരുന്നു.

ഏഴു വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ഹോക്കിടീമിന്റെ ഭാഗമായി. 16 ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ ടൈബ്രേക്കറില്‍ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും ഇദ്ദേഹത്തിനു സ്വന്തമാണ്. കണ്ണൂര്‍ കോട്ടയ്‌ക്കടുത്തെ ബിഇഎംപി സ്‌കുളിലും കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കുളിലുമായിരുന്നു വിദ്യാഭ്യാസം. കണ്ണൂര്‍ ബിഇഎംപി സ്‌കൂളിലെ ഫുട്ബോള്‍ ടീമില്‍നിന്ന് സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ടീം വഴി ഹോക്കിയില്‍ സജീവമായി. 17-ാം വയസ്സില്‍ ബോംബെ ഗോള്‍ഡ് കപ്പില്‍ കളിച്ചു. ബംഗളൂരു ആര്‍മി സപ്ളൈകോറിലെ കളിക്കാരനായതോടെയാണ് ദേശീയ തലത്തില്‍ അവസരങ്ങള്‍ തുറന്നു കിട്ടുന്നത്. 1971 ല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി ആദ്യ രാജ്യാന്തര മത്സരം.

താന്‍ പഠിച്ച ബിഇഎംപി സ്‌കുളിനും സെന്റ് മൈക്കിള്‍സിനും വേണ്ടിയായിരുന്നു മാനുവല്‍ കളി തുടങ്ങിയത്. കണ്ണൂരിലെ കോട്ടമൈതാനിയായിരുന്നു കളിക്കളം. പതിമുന്നാം വയസില്‍ ആര്‍മി ബോയ്സില്‍ ചേര്‍ന്നു. 1965 ല്‍ ബോംബെ ഗോള്‍ഡ് കപ്പില്‍ കളിച്ചു. എസി ടീമിനു വേണ്ടിയായിരുന്നു ഗോള്‍വലയം കാത്തത്. 1971 ല്‍ ഏഷ്യന്‍ ഗെയിംസില്‍ ഫ്രെഡറിക്കിന്റെ മിന്നും പ്രകടനമാണ് ഒളിംപിക്സ് ടീമിലേക്കുള്ള വഴി തുറന്നത്. രാജ്യത്തിനായി വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നുവെങ്കിലും കളിക്കളത്തില്‍ ടൈഗര്‍ എന്ന വിളിപ്പേരുള്ള മാനുവലിന് അര്‍ഹതയ്‌ക്കുള്ള അംഗീകാരം ഒരിക്കലും ലഭിച്ചിരുന്നില്ല. 2019 ല്‍ തന്റെ പ്രിയ താരമായ ധ്യാന്‍ചന്ദിന്റെ പേരിലുള്ള ദേശീയ പുരസ്‌കാരം മാനുവലിന് ലഭിച്ചത് വലിയ നേട്ടമായിരുന്നു. കളിയില്‍ നിന്ന് വിരമിച്ച ശേഷം 18 വര്‍ഷം ബംഗളൂരു എച്ച്എഎല്ലിന്റെ പരിശീലകനായി. കണ്ണൂര്‍ പയ്യാമ്പലത്ത് സര്‍ക്കാര്‍ അദ്ദേഹത്തിന് വീട് വെച്ച് നല്‍കിയിരുന്നുവെങ്കിലും ജീവിതത്തിന്റെ അവസാന നാളുകളില്‍ ബെംഗളൂരുവില്‍ മക്കളോടൊപ്പമായിരുന്നു താമസം. മലയാളികളും ഹോക്കിയുമുള്ളകാലത്തോളം മാനുവല്‍ ഫ്രഡറിക്കും ജീവിക്കും.

 

Tags: HockeyManuel Frederick. Tiger
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

Hockey

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

Hockey

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

Hockey

ഹോക്കി: ഭാരത-പാക് പോരാട്ടം ഉറപ്പായി

India

പി.ആര്‍. ശ്രീജേഷിനും ഗോയല്‍ ഗ്രാമീണവികാസ് സന്‍സ്ഥാനും ശ്രീഗുരുജി പുരസ്‌കാരം സമ്മാനിച്ച് ഡോ. കൃഷ്ണഗോപാല്‍

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.