ന്യൂദല്‍ഹി: കേരളത്തില്‍ മതാടിസ്ഥാനത്തില്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഒ.ബി.സി സംവരണം നല്‍കുന്നതിനെതിരെ ദേശീയ പിന്നാക്ക കമ്മിഷന്‍. മതാടിസ്ഥാനത്തില്‍ മുസ്ലിം,ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് സംവരണം നല്‍കിയത് രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് ദേശീയ പിന്നാക്ക കമ്മിഷന്‍ ചെയര്‍മാന്‍ ഹന്‍സ്രാജ് അഹിര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. 15 ദിവസത്തിനുള്ളില്‍ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏത് സര്‍വേയുടെ അടിസ്ഥാനത്തിലാണ് സംവരണം എന്ന ചോദ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. മതത്തിന്റെ പേരില്‍ മുഴുവനായി ഒ.ബി.സി സംവരണം നല്‍കാനാവില്ല. അതേമതത്തിലെ പിന്നാക്കക്കാരെ കണ്ടെത്തി വേണം ഈ സംവരണം നല്‍കാന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒ.ബി.സി സംവരണം നടപ്പാക്കണമെന്നും ഹന്‍സ്രാജ് അഹിര്‍ ആവശ്യപ്പെട്ടു.
















