തൃശൂര്‍: സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വി.എസ്. സുജിത്തിനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചതില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.
രണ്ടാഴ്ചയ്‌ക്കുള്ളില്‍ വിശദ റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന നിര്‍ദേശം നല്‍കി.സംസ്ഥാന പൊലീസ് മേധാവിക്ക് ആണ് നിര്‍ദ്ദേശം. കേസില്‍ കൈക്കൊണ്ട നടപടികള്‍ കമ്മീഷനെ അറിയിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. കുന്നംകുളം പൊലീസ് സ്റ്റേഷനിലാണ് വി എസ് സുജിത്തിന് മര്‍ദ്ദനമേറ്റത്.
കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ നല്‍കിയ പരാതി പ്രകാരമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
















