ന്യൂദല്‍ഹി: ഭാരതത്തിന്റെ ഊര്‍ജ്ജോല്പാദനം റിക്കാര്‍ഡിട്ടു. 2025 സപ്തംബര്‍ 30 വരെ രാജ്യത്തെ ആകെയുള്ള വൈദ്യുത ഉത്പാദന ശേഷി 500 ജിഗാവാട്ട് കടന്ന് 500.89 ജിഗാവാട്ടിലെത്തി.
വൈദ്യുതിയുത്പാദന ശേഷി ഇങ്ങനെ
# ഫോസില്‍ ഇതര ഉത്പാദനം (പുനരുപയോഗ ഊര്‍ജം, ജലവൈദ്യുതി, ആണവോര്‍ജം): 256.09 ജിഗാവാട്ട് (ആകെ ശേഷിയുടെ 51 ശതമാനത്തിലധികം.)
# ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള ഊര്‍ജം; 244.80 ജിഗാവാട്ട് (ആകെ ശേഷിയുടെ ഏകദേശം 49 ശതമാനം)
പുനരുപയോഗ ഊര്‍ജം ഇങ്ങനെ
# സൗരോര്‍ജം: 127.33 ജിഗാവാട്ട്
# കാറ്റില്‍ നിന്നുള്ള ഊര്‍ജം: 53.12 ജിഗാവാട്ട്
പുനരുപയോഗ ഊര്‍ജത്തില്‍ റിക്കാര്‍ഡ് ദിനം
2025 ജൂലൈ 29ന് വൈദ്യുതി ഉത്പാദനത്തില്‍ പുനരുപയോഗ ഊര്‍ജം കൂടുതലായി ലഭിച്ചു. അന്ന് ആകെ ലഭിച്ച 203 ജിഗാവാട്ട് വൈദ്യുതിയില്‍ 51.5 ശതമാനവും പുനരുപയോഗ സ്രോതസുകളില്‍ നിന്നാണ് ഉത്പാദിപ്പിച്ചത്.
# സൗരോര്‍ജ്ജ ഉലത്പാദനം: 44.50 ജിഗാവാട്ട്
# കാറ്റില്‍ നിന്നുള്ള ഉത്പാദനം: 29.89 ജിഗാവാട്ട്
# ജലവൈദ്യുതി ഉത്പാദനം: 30.29 ജിഗാവാട്ട്
ഒരു ദിവസത്തെ വൈദ്യുതി ഉത്പാദനത്തിന്റെ പകുതിയിലേറെയും ഹരിത സ്രോതസുകളില്‍ നിന്നാണ് എന്നുള്ളത് വലിയ മാറ്റമാണ്.











