തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ മുക്തമെന്ന പ്രഖ്യാപനത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറെടുക്കുമ്പോള്‍, പ്രാരബ്ധങ്ങള്‍ക്കിടെ നിത്യജീവിതം പട്ടിണി കൂടാതെ എങ്ങനെ കൊണ്ടുപോകുമെന്നറിയാതെ ആശാ പ്രവര്‍ത്തകര്‍. പട്ടിണിയില്‍ മുങ്ങി പിന്നാക്ക ജനത. വറുതിയുടെ പിടിയിലമര്‍ന്നു വനവാസികള്‍.
പോഷകാഹാരക്കുറവാല്‍ ശിശുമരണങ്ങള്‍ക്ക് അറുതിയില്ലാതെ വനവാസി ഊരുകള്‍. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള അതിദരിദ്ര മുക്തമെന്ന പ്രഖ്യാപനമാകുന്നതോടെ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം ലഭിക്കുന്ന 35 കിലോഗ്രാം സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നിലയ്‌ക്കുമോയെന്ന ആധിയിലാണ് അനവധി കുടുംബങ്ങള്‍. 2025 ഒക്ടോബര്‍ എട്ടിന് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എന്‍എഫ്എസ്എ) നല്കുന്ന പുതിയ കണക്കനുസരിച്ചു കേരളത്തില്‍ 5,90,517 അന്ത്യോദയ അന്നയോജന കുടുംബങ്ങളിലായി 19,31,658 ഗുണഭോക്താക്കളുണ്ട്.
ഭവന വായ്‌പ ഉള്‍പ്പെടെ തിരിച്ചടയ്‌ക്കാനാകാതെ നട്ടംതിരിയുന്നവരാണ് ഭൂരിഭാഗം ആശാ പ്രവര്‍ത്തകരും. ഓണറേറിയം മുടങ്ങുന്നതിനാല്‍ പണം കടം നല്കിയവരെ അഭിമുഖീകരിക്കാനാകാത്ത ഗതികേടിലാണ് ആശമാരെന്ന് ആശാ പ്രവര്‍ത്തക ശരണ്യ പറയുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കു കടം വാങ്ങുകയല്ലാതെ വഴിയില്ല. വാങ്ങിയ തുക തിരിച്ചുകൊടുക്കാനുമാകുന്നില്ല. ഇത് തങ്ങളെ കടക്കെണിയില്‍പ്പെടുത്തി. തുച്ഛമായ വരുമാനത്തില്‍ ജീവിതം എങ്ങനെ കൊണ്ടുപോകുമെന്നറിയാതെ അന്തംവിട്ടു നില്‍ക്കുന്ന ആശമാരോട് ആഹ്ലാദ പ്രകടനം നടത്താനും മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ~ക്‌സ് സ്വന്തം കൈയില്‍ നിന്നു കാശെടുത്തായാലും ഓരോ പ്രൈമറി ഹെല്‍ത്ത് സെന്ററിനു മുന്നിലും സ്ഥാപിക്കാനുമാണ് സിഐടിയു ആഹ്വാനം.
















