ഗോവ: മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട കേസില്‍ അധോലോക സംഘത്തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി ഡാനിഷ് ചിക്‌നയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു. മുംബൈ ഡോംഗ്രിയില്‍ ഒരു മയക്കുമരുന്ന് ഫാക്ടറിയുടെ നടത്തിപ്പുകാരനായ ഇയാളുടെ യഥാര്‍ത്ഥ പേര് ഡാനിഷ് മര്‍ച്ചന്റ് എന്നാണ്.
പച്ചക്കറി ഗോഡൗണിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന ഇയാളുടെ ഫാക്ടറിയില്‍ നിന്ന് 2019ല്‍ കോടിക്കണക്കിന് വിലവരുന്ന രാസലഹരി പിടിച്ചെടുക്കുകയും തുടര്‍ന്ന് എന്‍സിബി ഈ ഫാക്ടറി അടച്ച് പൂട്ടുകയും ചെയ്തിരുന്നു. ഗോവയില്‍ നിന്നും ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
















