ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “ലോകത്തിലെ ഏറ്റവും സുന്ദരനും കടുപ്പമുള്ള നേതാവുമാണ്” എന്ന് വിശേഷിപ്പിച്ചതും, ഇന്ത്യയുമായി ഉടൻ വ്യാപാരകരാറിൽ ഒപ്പുവെയ്‌ക്കുമെന്ന പ്രഖ്യാപനവും, ഇന്ത്യൻ വിപണികൾക്ക് ഉണർവ് നൽകി.
വസ്ത്ര, സമുദ്രോൽപന്ന മേഖലകളിലെ ഓഹരികൾക്ക് നേട്ടം നൽകിയ ഉന്മേഷം,
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചത് ഇന്ത്യ പോലുള്ള വിപണികൾക്ക് അനുകൂലമാകുമെന്നാണ് പൊതുവായ വിലയിരുത്തൽ. യുഎസിലെ പലിശനിരക്കുകൾ താഴ്ന്നതോടെ, വിദേശനിക്ഷേപങ്ങൾ ഉയർന്ന പ്രതിഫലം തേടി വളർച്ചാ വിപണികളായ ഇന്ത്യയിലേക്ക് ഒഴുകാനുള്ള സാധ്യത വർധിക്കും. എന്നാൽ അതേ സമയം, ഫെഡ് തന്നെ “പലിശയിളവുകളുടെ കാലം അവസാനിച്ചു” എന്ന മുന്നറിയിപ്പ് നൽകിയത് ലോകവിപണികളിൽ പുതിയ അനിശ്ചിതത്വങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.
ഡോളറിന്റെ കരുത്ത് രൂപയ്‌ക്കു സമ്മർദം സൃഷ്ടിക്കുന്നതും വിദേശ നിക്ഷേപങ്ങൾക്ക് ചെറുത്തുനില്പുണ്ടാക്കുന്നതും അനിവാര്യമാണ്. അതിനാൽ, പ്രതീക്ഷയുടെ ഈ ഉണർവ് നിലനിൽക്കണമെങ്കിൽ ആഭ്യന്തര ഉത്പാദനത്തിലും, വ്യവസായനിക്ഷേപത്തിലും കൂടുതൽ സ്ഥിരതയും ദൂരദർശിത്വവുമാണ് ആവശ്യം.
വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ
ഫെഡറൽ ബാങ്ക്: രേഖ ജുൻജുൻവാല 2.3 കോടി ഓഹരികൾ കൂടി വാങ്ങിയതോടെ, സ്വകാര്യ ബാങ്കിംഗ് മേഖലയിലെ ആത്മവിശ്വാസം ഉറപ്പിക്കുന്നു.
സെയിൽ: ലാഭം 53% ഇടിഞ്ഞതോടെ, പൊതുമേഖലയിലെ പ്രയാസങ്ങൾ വ്യക്തമാണ്.
മഹീന്ദ്ര – സാംസങ് കരാർ, ഇന്ത്യയുടെ ഇലക്ട്രിക് വാഹന സ്വപ്നത്തിന് സാങ്കേതിക പിന്തുണ നൽകും.
എൽ ആൻഡ് ടിയുടെ ലാഭവർധനയും പിബി ഫിൻടെക്കിന്റെ 165% നേട്ടവും സേവനമേഖലയുടെ ശക്തി തെളിയിക്കുന്നു.
വരുൺ ബവ്റീജസ് മദ്യവിൽപ്പനയിലേക്കുള്ള നീക്കം, ഇന്ത്യൻ ബീവറേജസ് മേഖലയിലെ വ്യവസായ പുനർസംഘടനയുടെ സൂചനയായി കാണാം.
ഐടിസി, എൻടിപിസി, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, സ്വിഗ്ഗി, കനറാ ബാങ്ക്, യൂണിയൻ ബാങ്ക്, അദാനി പവർ, ബന്ധൻ ബാങ്ക്, മണപ്പുറം ഫിനാൻസ്, ഡിഎൽഎഫ്, മോത്തിലാൽ ഓസ്വാൾ, യുണൈറ്റഡ് സ്പിരിറ്റ്സ് തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങളുടെ പാദഫലങ്ങൾ പുറത്തുവരാനിരിക്കുകയാണ്. ഇവയുടെ പ്രകടനങ്ങൾ തന്നെയാണ് നാളത്തെ വിപണിയുടെ മുഖച്ഛായ നിശ്ചയിക്കുക.











