തിരുവനന്തപുരം : കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴിലെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) വഴി വിപണി വില സ്ഥിരപ്പെടുത്തുന്നതിനും, ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും, ദേശീയ ഭക്ഷ്യസുരക്ഷയെ പിന്തുണയ്‌ക്കുന്നതിനുമായി ഇന്ത്യാ ഗവൺമെന്റ് ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം (ഡൊമസ്റ്റിക്) (OMSS-D) പ്രകാരം അരി വിൽപ്പന നടത്തുന്നു. അതനുസരിച്ച്, 30.06.2026 വരെ വ്യാപാരികൾ / എംപാനൽ ചെയ്ത ബൾക്ക് ബയർമാർ / അരി ഉൽപന്നങ്ങളുടെ നിർമ്മാതാക്കൾ എന്നിവർക്ക് OMSS (D) പ്രകാരം ക്വിന്റലിന് 2890/- രൂപ നിരക്കിൽ അരി വിൽപ്പനയ്‌ക്കായി FCI കേരള മേഖല എല്ലാ വെള്ളിയാഴ്ചയും ഇ-ലേലം നടത്തുന്നു.
കൂടാതെ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI), കേരള മേഖല, സംസ്ഥാനത്തെ എല്ലാ റവന്യൂ ജില്ലകളെയും ഉൾപ്പെടുത്തി, കേരള മേഖലയിലെ ഡിപ്പോകളിൽ നിന്ന് 1 MT മുതൽ 9 MT വരെ ചെറുകിട സ്വകാര്യ വ്യാപാരികൾക്ക് OMSS (D) പദ്ധതി പ്രകാരം അരി വിൽപ്പന നടത്തുന്നു. കേരളത്തിന്റെ GST ഉള്ള വാങ്ങുന്നവർക്ക് മാത്രമായി വിൽപ്പന പരിമിതപ്പെടുത്തിയിരിക്കുന്നു, കൂടാതെ വാങ്ങുന്നയാൾക്ക് 01.11.2025 മുതൽ 30.06.2026 വരെ ഇ-ലേലത്തിൽ പങ്കെടുക്കാതെ, ക്വിന്റലിന് 2890/- രൂപ എന്ന റിസർവ് വിലയ്‌ക്ക് ഒരു മേഖലയ്‌ക്ക് ഒരു GST പ്രകാരം ആഴ്ചയിൽ ഒരിക്കൽ അരി വാങ്ങാൻ അനുമതിയുള്ളതായി എഫ്സിഐ കേരള മേഖല ജനറൽ മാനേജർ അറിയിച്ചു.
NK MRL
















