തൃശൂര്‍ : കഴിഞ്ഞ ദിവസം പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തതോടെ സന്ദര്‍ശകര്‍ ധാരാളം എത്തിയത് അധികൃതരെ വെട്ടിലാക്കി. ഉദ്ഘാടനത്തിന്റെ പിറ്റേന്നുമുതല്‍ പാര്‍ക്കിലേക്കു വിദ്യാര്‍ഥികള്‍ക്കു പ്രവേശനം അനുവദിക്കുമെന്ന പ്രചാരണമാണ് പൊല്ലാപ്പുണ്ടാക്കിയത്.
നവംബര്‍ ഒന്നുമുതലാണ് പാര്‍ക്കിലേക്കു സന്ദര്‍ശകരെ അനുവദിക്കുക. ഇതറിയാതെ ബുധനാഴ്ച രാവിലെ രാവിലെ മുതല്‍ പാര്‍ക്കിലേക്കു സന്ദര്‍ശകര്‍ എത്തി. മലപ്പുറത്തെ സ്‌കൂളില്‍നിന്നു വിദ്യാര്‍ഥികളുമായി ബസ് എത്തിയപ്പോള്‍ നിരാശരാക്കാതിരിക്കാന്‍ പ്രവേശനം നല്‍കി.
മണിക്കൂറുകള്‍ക്കുശേഷം കോളേജ് വിദ്യാര്‍ഥിസംഘമെത്തിയെങ്കിലും പ്രവേശനം അനുവദിച്ചില്ല. നവംബര്‍ ഒന്നുമുതല്‍ ദിവസം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന 500 പേരെ പ്രവേശിപ്പിക്കും.
ഒരു സ്‌കൂളില്‍നിന്ന് 100 പേര്‍ വീതം അഞ്ചു സ്‌കൂളില്‍നിന്നുള്ള 500 പേരെയാണ് പ്രവേശിപ്പിക്കുക. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്‌ക്ക് 12 വരെയും ഉച്ചകഴിഞ്ഞു മൂന്നുമുതല്‍ വൈകുന്നേരം അഞ്ചു മണി വരെയുമാണു സന്ദര്‍ശനസമയം.
















