പട് ന: തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടുന്ന മഹാസഖ്യമെന്നാല്‍ കുടുംബരാഷ്‌ട്രീയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബീഹാറില്‍ ദര്‍ഭംഗയില്‍ എന്‍ഡിഎയുടെ രാഷ്‌ട്രീയ പ്രചാരണപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ.
സ്വന്തം കുടുംബാംഗങ്ങളെ മാത്രം നേതൃസ്ഥാനങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നതാണ് മഹാസഖ്യത്തിന്റെ രീതി. പക്ഷെ ബിജെപിയും എന്‍ഡിഎയും അങ്ങിനെയല്ല. യാതൊരു രാഷ്‌ട്രീയപാരമ്പര്യവുമില്ലാത്ത 25കാരി മൈഥിലി താക്കൂറിന് ബിജെപി ആലിപൂര്‍ നിയോജകമണ്ഡലത്തില്‍ മത്സരിക്കാന്‍ ടിക്കറ്റ് കൊടുത്തു. ആര്‍ ജെഡിയിലോ കോണ്‍ഗ്രസിലോ ഇത് നടക്കുമോ?- അമിത് ഷാ ചോദിച്ചു.
ലാലു പ്രസാദ് യാദവ് തന്റെ മകന്‍ തേജസ്വി യാദവിനെ ബീഹാറിലെ മുഖ്യമന്ത്രിയാക്കാന്‍ നോക്കുന്നു. സോണിയാജി ആകട്ടെ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു. -അമിത് ഷാ വിമര്‍ശിച്ചു.
കഴിഞ്ഞ 70 വര്‍ഷമായി ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് നിലനിര്‍ത്താന്‍ വേണ്ടി വാദിച്ചവരാണ് കോണ്‍ഗ്രസും ആര്‍ജെഡിയും. എന്നാല്‍ മോദി 2019 ആഗസ്ത് അഞ്ചിന് ഈ വകുപ്പ് എടുത്തുകളഞ്ഞു. തീവ്രവാദികള്‍ പണ്ട് ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടുക പതിവായിരുന്നു. ഇപ്പോള്‍ അവര്‍ പുരിയും പുല്‍വാമയും പഹല്‍ഗാമും ആക്രമിച്ചു. പുരിയുടെ പേരില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി, പുല്‍വാമയ്‌ക്ക് വേണ്ടി വ്യോമാക്രമണം നടത്തി, പഹല്‍ഗാമം ആക്രമണത്തിന് പകരമായി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനെ തകര്‍ത്തു. – അമിത് ഷാ പറഞ്ഞു.
ദര്‍ഭംഗ മേഖലയിലെ 10 നിയമസഭാ മണ്ഡലങ്ങളില്‍ 9ലും 2020ല്‍ എന്‍ഡിഎയെ വോടര്‍മാര്‍ ജയിപ്പിച്ചു. ഇക്കുറി 100 ശതമാനം വിജയം നല്‍കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
















