പട് ന : വോട്ടിന് വേണ്ടി നൃത്തം ചെയ്യാന്‍ പറഞ്ഞാല്‍ മോദി അതും ചെയ്യുമെന്ന രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിന് ബിജെപിയുടെ കരുത്തുറ്റ മറുപടി. ഈ പരിഹാസത്തിലൂടെ രാഹുല്‍ ഗാന്ധി മോദിക്ക് വോട്ട് ചെയ്യുന്ന മുഴുവന്‍ ബീഹാറികളെയും അപമാനിക്കുകയായിരുന്നുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് ലോക്കല്‍ ഗുണ്ടകളുടെ സ്വഭാവമാണെന്നും പ്രദീപ് ഭണ്ഡാരി ചൂണ്ടിക്കാട്ടി. “.നിങ്ങളുടെ വോട്ടുകള്‍ മോഷ്ടിക്കാനാണ് മോദി ഒരുമ്പെടുന്നത്. തെരഞ്ഞെടുപ്പ് എന്ന രോഗം എന്നെന്നേയ്‌ക്കുമായി അവസാനിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അവര്‍ മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ് കട്ടുകൊണ്ടുപോയി. ഹരിയാനയിലും അവര്‍ തെരഞ്ഞെടുപ്പ് ഫലം മോഷ്ടിച്ചു. “- വീണ്ടും വോട്ട് ചോരി ഉയര്‍ത്തിക്കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
“ഇത്തരം അധിക്ഷേപങ്ങളിലൂടെ രാഹുല്‍ ഗാന്ധി മോദിക്ക് വോട്ട് ചെയ്ത എല്ലാവരേയും ബീഹാറിലെ വോട്ടര്‍മാരെയും അപമാനിക്കുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തെയും രാഹുല്‍ ഗാന്ധി അപമാനിക്കുകയാണ്. “- പ്രദീപ് ഭണ്ഡാരി തിരിച്ചടിച്ചു. മാത്രമല്ല, വോട്ട് ചോരി ആരോപണം ഉന്നയിക്കുക വഴി രാഹുല്‍ ഗാന്ധി നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഒപ്പം നില്‍ക്കുകയാണെന്നും പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി.
















