Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദിയോട് വലിയ ബഹുമാനം…ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഉടന്‍ ഉണ്ടാകും: ട്രംപ്; ഒടുവില്‍ വിജയം ഇന്ത്യയുടെ പക്ഷത്തോ?

മോദിയോട് വലിയ ബഹുമാനമുണ്ടെന്നും ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഉടന്‍ ഉണ്ടാകുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയില്‍ ഇന്ത്യയ്‌ക്ക് പ്രതീക്ഷയേറെ. കാരണം ട്രംപ് ഈ പ്രസ്താവന നടത്തിയത് ഏറെ അനുകൂലമായ വികാരത്തോടെയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 11:02 pm IST
in World

സിയോള്‍ (കൊറിയ): മോദിയോട് വലിയ ബഹുമാനമുണ്ടെന്നും ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഉടന്‍ ഉണ്ടാകുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയില്‍ ഇന്ത്യയ്‌ക്ക് പ്രതീക്ഷയേറെ. കാരണം ട്രംപ് ഈ പ്രസ്താവന നടത്തിയത് ഏറെ അനുകൂലമായ വികാരത്തോടെയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. തെക്കന്‍ കൊറിയയിലെ ഗോചുജാങ്ങില്‍ നടന്ന എപിഇസി (ഏഷ്യാ പസഫിക് ഇക്കണോമിക് കോഓപറേഷന്‍) സിഇഒമാരുടെ ഉച്ചകോടി 2025ല്‍ സംസാരിക്കവേയാണ് ട്രംപ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

യുഎസിന് മുന്‍പില്‍ വല്ലാതെ തല കുമ്പിടാതെ തന്നെ അന്തസ്സുള്ള ഒരു വ്യാപാരക്കരാര്‍ നേടിയെടുക്കാന്‍ സാധിച്ചാല്‍ അത് മോദി സര്‍ക്കാരിന്റെ നയതന്ത്രത്തിനും വിദേശനയത്തിനും ഉള്ള വലിയ അംഗീകാരമായി കൊണ്ടാടപ്പെടും. കാര്യങ്ങള്‍ ഈ ദിശയിലേക്ക് നീങ്ങുകയാണെന്നാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയുടെ താല്‍പര്യങ്ങളെ ഹനിക്കുന്ന രീതിയിലുള്ള ബന്ധമല്ല പാകിസ്ഥാനുമായി അമേരിക്കയ്‌ക്ക് ഉള്ളതെന്ന യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് റൂബിയോയുടെ പ്രസ്താവന ഇന്ത്യയുമായി യുഎസ് അടുക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനയായിരുന്നു. അമേരിക്കയില്‍ ഇപ്പോള്‍ എച്ച്1 ബി വിസയിലുള്ള ഐടി പ്രൊഫഷണലുകള്‍ക്ക് വിസ പുതുക്കാന്‍ ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തില്ലെന്ന അമേരിക്കയുടെ തിരുത്തല്‍ പ്രസ്താവനയും യുഎസിലെ മൂന്ന് ലക്ഷം വരുന്ന എച്ച് 1 ബി വിസക്കാര്‍ക്ക് ആശ്വാസമാണ്.

ഇന്ത്യ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കുറച്ചതും യുഎസില്‍ നിന്നും വാങ്ങുന്ന എണ്ണയുടെ അളവ് കൂട്ടിയതും ട്രംപിന് ഏറെ ആഹ്ളാദം പകര്‍ന്നിരുന്നു. അതേ സമയം ട്രംപിന്റെ അവകാശവാദങ്ങള്‍ സമ്മതിച്ചുകൊടുത്തില്ലെന്ന് ഇന്ത്യയ്‌ക്കും അഭിമാനിക്കാം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം നിര്‍ത്തിയത് താനാണെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ ഇതുവരെയും അംഗീകരിച്ചു കൊടുത്തില്ലെന്നത് ഇന്ത്യ ആത്മാഭിമാനത്തോടെ നില്‍ക്കുന്നതിന്റെ തെളിവാണ്. ഇന്ത്യയുടെ കരുത്ത് ട്രംപ് അംഗീകരിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മുന്നോട്ട് പോകുന്നത്. കരുത്തുറ്റ ഒരു ഇന്ത്യയെ ട്രംപും പതിയെ  അംഗീകരിക്കുകയാണ്. പാകിസ്ഥാന്റെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും ട്രംപിന് മുന്നില്‍ സാഷ്ടാംഗം നമസ്കരിക്കുകയും ട്രംപിന്റെ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് മുന്‍പില്‍ മുട്ടുമടക്കുകയും ചെയ്യുമ്പോള്‍ ചെറിയ സാമ്പത്തികഞെരുക്കം അനുഭവിക്കേണ്ടി വന്നുവെങ്കിലും ആത്മവിശ്വാസത്തോടെ നിലകൊള്ളുകയായിരുന്നു മോദി. ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ നിറയെ അവസരങ്ങള്‍ ഉണ്ടായിട്ടും നയതന്ത്രത്തിന്റെ ഭാഗമായി മോദി അതെല്ലാം ഒഴിവാക്കി.

എന്തായാലും വ്യാപാരക്കരാര്‍ ഇന്ത്യയ്‌ക്ക് അനുകൂലമായി വന്നാല്‍ ഇന്ത്യയുടെ റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണരംഗം, ചെമ്മീന്‍ ഉള്‍പ്പെടെയുള്ള കടല്‍ വിഭവമേഖല, ഐടി വ്യവസായം, മരുന്ന് നിര്‍മ്മാണ മേഖല എന്നിവയുടെ യുഎസിലേക്കുള്ള കയറ്റുമതി വീണ്ടും ഊര്‍ജ്ജിതമാകും. ഇതോടെ ഈ വിപണികള്‍ സജീവമാകും. ഈ മേഖലയുമായി ബന്ധപ്പെട്ടുള്ള തൊഴില്‍ വിപണിയും സജീവമാകും.

ഇപ്പോള്‍ ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം വ്യാപാരത്തീരുവയാണ് പിഴത്തീരുവ എന്ന നിലയില്‍ ചുമത്തിയിരിക്കുന്നത്. ഇത് 15ഓ 16ഓ ശതമാനമായി കുറഞ്ഞാല്‍ കയറ്റുമതി ബിസിനസുകാര്‍ക്ക് ആവേശമാകും. ഇപ്പോഴത്തെ 50 ശതമാനം തീരുവവെച്ച് യുഎസ് വിപണിയിലെ മത്സരവുമായി പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഇവര്‍ വിഷമിക്കുകയായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിപണികള്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെങ്കിലും ഇത് ഒരു സജീവബിസിനസ് മേഖലയായി മാറാന്‍ സമയമെടുക്കും.

എങ്കിലും ട്രംപിന്റെ അസ്ഥിരമായ പ്രകൃതവും വ്യാപാരത്തീരുവയെ രാഷ്‌ട്രീയനേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന കൂര്‍മ്മകൗശലവും ഇപ്പോഴും ഭയപ്പെടേണ്ട കാര്യം തന്നെയാണ്. കാരണം ഏത് നിമിഷവും ട്രംപ് പറഞ്ഞകാര്യങ്ങള്‍ മാറ്റിപ്പറയുകയോ വളച്ചൊടിക്കുകയോ ചെയ്യാം. മാത്രമല്ല, യുഎസിലെ ജനിതകമാറ്റം വരുത്തിയ കാര്‍ഷികവിഭവങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കില്ലെന്ന ഇന്ത്യയുടെ ലക്ഷ്യം നേടിയെടുക്കുകയും വേണം. അനുകൂലമായ വ്യാപാരക്കരാര്‍ നേടിയെടുക്കുമ്പോള്‍ തന്നെ ട്രംപില്‍ നിന്നും ഇന്ത്യയുടെ കാര്‍ഷിക മേഖലയെയും ക്ഷീരമേഖലയെയും അമേരിക്കന്‍ അധിനിവേശത്തില്‍ നിന്നും രക്ഷിച്ചെടുക്കുകയും ശ്രമകരമായ ജോലി തന്നെയാണ്.

Tags: APEC CEOs Summit 2025ITUS India trade warIndia US trade warTrade tarifftextileTrade agreement with USExport business
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാസ്തവത്തില്‍ ട്രംപുമായുള്ള വ്യാപാരക്കരാറില്‍ വസ്ത്രനിര്‍മ്മാണ രംഗത്ത് ഇന്ത്യയേക്കാള്‍ മെച്ചം ബംഗ്ലാദേശിനാണെന്ന വാദം തെറ്റാണ്

Kerala

“ഓഹരി വിപണിയിലെ കുതിപ്പിന് കാരണം മോദിയല്ല, എം.എം. ബേബി യുഎസ് കരാറിനെയും ഇയു കരാറിനെയും എതിര്‍ത്ത് മൂലം”- ട്രോളുമായി യുവരാജ് ഗോകുല്‍

India

മോദിയുടെ യൂറോപ്യന്‍ തന്ത്രത്തിന് കയ്യടി…ബിസിനസ് കുതിയ്‌ക്കുന്നു, ഇനി യുഎസ് ഇല്ലെങ്കിലും കുഴപ്പമില്ല

പുതുതായി ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റ സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

മോദിയുടെ വഴിക്ക് ട്രംപ് വരുമോ? ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ചര്‍ച്ച സജീവമാണെന്നും മോദിയും ട്രംപും സുഹൃത്തുക്കളാണെന്നും യുഎസ് അംബാസഡര്‍

India

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിന് 87 രൂപയിലേക്ക് ഉയരുമെന്ന് ഫിച്ച് റേറ്റിംഗ്സ് ; രൂപയെ സ്ഥിരപ്പെടുത്താന്‍ 1000 കോടി ഡോളറിന്റെ സ്വാപുമായി ആര്‍ബിഐ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.