ഇടുക്കി: അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സന്ധ്യയുടെ ചികില്‍സാ ചെലവ് മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഏറ്റെടുക്കും. സന്ധ്യയുടെ സഹോദരന്റെ അപേക്ഷ പരിഗണിച്ചാണിത്. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള സന്ധ്യയുടെ ഇടതുകാല്‍ മുട്ടിന് താഴെ വച്ച് മുറിച്ചുമാറ്റിയിരുന്നു. നേരത്തെ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും അത് വിഫലമായതിനാല്‍ ഇന്‍ഫെക്ഷന്‍ ഒഴിവാക്കാന്‍ കാല്‍ മുറിച്ചുമാറ്റുകയായിരുന്നു.
















