പട്ന : കോൺഗ്രസിന്റെ ഭരണകാലത്താണ് ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ട് രൂപീകരിച്ചതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ . പക്ഷേ അന്ന് ആരും അത് നിരോധിച്ചില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒറ്റ രാത്രി കൊണ്ടാണ് പോപ്പുലർ ഫ്രണ്ട് നിരോധിച്ചതെന്നും അമിത് ഷാ പറഞ്ഞു.ബീഹാർ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദർഭംഗയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള ചങ്കുറപ്പ് കോൺഗ്രസിനുണ്ടായിരുന്നില്ല. എന്നാൽ മോദി സർക്കാർ നിരോധിക്കുക മാത്രമല്ല 100 ലധികം സ്ഥലങ്ങൾ റെയ്ഡ് ചെയ്തു. മുഴുവൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും ജയിലിൽ അടച്ചു. ഒരു ബിജെപി എംപി എങ്കിലും ഉള്ളിടത്തോളം, ഒരു പിഎഫ്‌ഐ അംഗത്തെയും ജയിലിൽ നിന്ന് പുറത്തിറക്കില്ലെന്ന് , വെറുതെ വിടില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു.” അമിത് ഷാ പറഞ്ഞു.
‘ കോൺഗ്രസിന്റെയും, ലാലു പ്രസാദ് യാദവിന്റെയും ഇഷ്ടപ്രകാരം പ്രവർത്തിച്ചിരുന്നെങ്കിൽ, ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 ഒരിക്കലും നീക്കം ചെയ്യപ്പെടുമായിരുന്നില്ല . “മിഥിലയെ ബഹുമാനിക്കാൻ ഞങ്ങൾ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മൈഥിലി ഭാഷയെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി, മധുബനി പെയിന്റിംഗിന് ജിഐ ടാഗ് നൽകി, മഖാന ബോർഡ് സ്ഥാപിച്ചു. ഇവിടെ ഒരു വലിയ സീതാമാതാ ക്ഷേത്രം നിർമ്മിക്കാൻ പോകുന്നു.തീവ്രവാദികൾ ഇന്ത്യയിൽ രക്തച്ചൊരിച്ചിൽ നടത്തിയിട്ടും, രക്ഷപെടുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, നമ്മൾ തീവ്രവാദികളുടെ വീടുകളിൽ കയറി അവരെ കൊല്ലുന്നു. രാജ്യത്ത് ഭീകരതയ്‌ക്ക് ഉചിതമായ മറുപടി നൽകുന്ന പാരമ്പര്യം മോദി ജി ആരംഭിച്ചു.” – അമിത് ഷാ പറഞ്ഞു.















