കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ യുവതിയുടെ മരണം ചികിത്സാ പിഴവിനെ തുടര്‍ന്നാണെന്ന ബന്ധുക്കളുടെ പരാതിയില്‍ ഗാന്ധി നഗര്‍ പോലീസ് കേസെടുത്തു. കോതനല്ലൂര്‍ ചാമക്കാല കന്നവെട്ടിയില്‍ അംബുജാക്ഷന്റെ ഭാര്യ ശാലിനി ( 49 )അണ് മരിച്ചത്.
മകളോടൊപ്പം ഓട്ടോയില്‍ മെഡിക്കല്‍ കോളേജ് ഗൈനക്കോളേജി വിഭാഗത്തില്‍ ഗര്‍ഭാശയ പരിശോധനക്കെത്തിയ എത്തിയ ശാലിനിക്ക് അവിടെ നിന്ന് ഒരു ഗുളിക നല്‍കിയതോടെ അസ്വസ്ഥത അനുഭവപ്പെടുകയും ബോധം മറയുകയുമായിരുന്നു. ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണിയോടെ മരിച്ചെന്ന വിവരമാണ് ബന്ധുക്കളെ അറിയിക്കുന്നത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ശാലിനിക്ക് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഗര്‍ഭാശയ രോഗങ്ങളുടെ ചികിത്സ, രോഗനിര്‍ണയം എന്നിവയ്‌ക്കായുള്ള ഡി ആന്‌റ് സി പരിശോധനയ്‌ക്കായാണ് ശാലിനി ആശുപത്രിയിലെത്തിയത്.
















