ന്യൂദൽഹി: കൊടും ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്്ബയുടെ സ്ഥാപകരിൽ പ്രധാനിയായ ഹാഫിസ് സയീദിന്റെ വലംകൈ ഇബ്തിസം ഇലാഹി സഹീർ ബംഗ്ലാദേശിൽ എന്തിനു പോയി? സാഹിർ ഭാരത-ബംഗ്ലാദേശ് അതിർത്തിയിലുണ്ട്. അവിടങ്ങളിൽ നടത്തുന്ന സന്ദർശനത്തിന്റെ ലക്ഷ്യവും രീതിയും പദ്ധതിയും ഭാരതം സസൂക്ഷ്മം വീക്ഷിക്കുകയാണ്.
ബംഗ്ലാദേശിൽ വൈകാതെ തെരഞ്ഞെടുപ്പു നടത്തുമെന്നും സ്ഥിരം പ്രധാനമന്ത്രി വരുമെന്നും പ്രഖ്യാപിച്ചെങ്കിലും തൽക്കാല പ്രധാനമന്ത്രി യൂനുസ് അഹമ്മദ് പാകിസ്ഥാനുമായി ചേർന്ന് കള്ളക്കളികൾ നടത്തുകയാണ്. പാകി സൈനിക മേധാവികൾ മാറിമാറി ബംഗ്ലാദേശ് സന്ദർശിക്കുന്നതും അപ്പോഴെല്ലാം ഭീകര സംഘടനകളും പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്നതുമൊക്കെ പതിവാണ്. കഴിഞ്ഞ് ദിവസം പാകി സംയുക്ത സൈനിക മേധാവി ബംഗ്ലാദേശ് സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി സമ്മ്ാനിച്ച ബംഗ്ലാദേശ് ഭൂപടത്തിൽ ഭാരതത്തിന്റെ അസം, അരുണാചൽപ്രദേളശ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ബംഗ്ലാദേശിന്റേതാക്കി ചിത്രീകരിച്ചിരുന്നത് വിവാദമായിരുന്നു.
ഇപ്പോൾ സാഹിറിന്റെ സന്ദർശനം ദുസ്സൂചനയായാണ് അന്താരാഷ്‌ട്ര രാഷ്‌ട്രീയ നിരീക്ഷകർ കണക്കാക്കു
ന്നത്. ഭാരത അതിർത്തിക്കടുത്തുള്ള സെൻസിറ്റീവ് പ്രദേശങ്ങളിലൂടെയാണ് അയാളുടെ സഞ്ചരം.
സാഹിറിന്റെ വർഗ്ഗിയ പ്രസംഗങ്ങളും ഭീകര ഗ്രൂപ്പുകളുമായുള്ള കൂടിക്കാഴ്ചകളും വടക്കുകിഴക്കൻ മേഖലയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു പുതിയ ഭീകര ഗൂഢാലോചനയെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാകുകയാണ്. ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ഷെയ്‌ക്ക് ഹസീന സർക്കാരിനെതിരേ നടത്തിയ പ്രക്ഷോഭവും അവരുടെ ഭാരതത്തിലേക്കുള്ള രക്ഷപ്പെടലും സർക്കാരിന്റ പതനവും ധാക്കയിലെ താൽക്കാലിക സർക്കരും എല്ലാം ആസൂത്രിത പദ്ധതിയായിരുന്നുവെന്നുവേണം കണക്കാക്കാൻ. ബംഗ്ലാദേശ് ഇപ്പോൾ പൂർണ്ണമായും പാകിസ്ഥാനിലേക്കും ചൈനയിലേക്കും ചായുന്നതോടെ, ഒരിക്കൽ പിന്മാറിയ ഭീകര പ്രവർത്തകർ ഇപ്പോൾ വീണ്ടും ആ രാജ്യത്തേക്ക് സ്വാഗതം ചെയ്യപ്പെടുകയാണ്. മതപരമായ ഇടപെടലിന്റെ മറവിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബ അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുകയാണെന്ന് സുരക്ഷാ വിദഗ്ധർ വിശ്വസിക്കുന്നത്. ജിഹാദിനും ‘ഗ്രേറ്റർ ബംഗ്ലാദേശിനും’ വേണ്ടിയുള്ള ആഹ്വാനങ്ങൾ ധാക്കയിൽ ഉച്ചത്തിൽ ഉയരുമ്പോൾ, അതിർത്തിയിലെ യുവാക്കൾ, റിക്രൂട്ട്മെന്റ്, ദേശീയ സുരക്ഷ എന്നിവയിൽ ഈ ശൃംഖലയ്‌ക്ക് നേരിട്ട് സ്വാധീനമുണ്ടെന്ന് മനസ്സിലാക്കി ഭാരതം കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
















