കണ്ണൂർ: ടി. പി കേസ് പ്രതികൾക്ക് ഇരുപത് കൊല്ലത്തേയ്‌ക്ക് ഒരു ഇളവും പാടില്ലെന്ന ഹൈക്കോടതി വിധി നിലനിൽക്കെ സർക്കാർ നടത്തുന്ന അസാധാരണ നീക്കത്തിന് പിന്നിലുള്ള വികാരം എന്തെന്ന് കെ കെ രമ എംഎല്‍എ. വകുപ്പ് മന്ത്രി അറിയാതെ ഇങ്ങനെ ഒരു നീക്കം നടത്താൻ കഴിയില്ലെന്നും കെ. കെ രമ പറഞ്ഞു.
ഈ സർക്കാർ ഇറങ്ങും മുൻപ് പുറത്തിറങ്ങണം എന്നത് പ്രതികളുടെയും പാർട്ടിയുടെയും ആവശ്യമാണ്, അതിനായി പിണറായി സർക്കാർ എന്തും ചെയ്യും. ഇഷ്ടം പോലെ ലാവിഷായിട്ട് ജീവിക്കാനുള്ള സൗകര്യമാണ് ഈ സര്‍ക്കാര്‍ ടിപി കേസ് പ്രതികള്‍ക്ക് ചെയ്തു കൊടുക്കുന്നുത്. ഇനി ആറ് മാസം കൂടിയേ ഉള്ളൂ. അതിനിടയ്‌ക്ക് വിട്ടയക്കാനുള്ള പല നീക്കങ്ങളും നടത്തി. ഉള്ളില്‍ കൂടെയുള്ള ശ്രമങ്ങള്‍ നടത്തി. അതൊന്നും വിജയിച്ചില്ല. ഞങ്ങള്‍ ഇതൊക്കെ ഇപ്പോഴും ചെയ്തു കൊണ്ടേ ഇരിക്കുന്നുണ്ട്. തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നുണ്ട്. എന്ന പ്രതികളെ ഒന്ന് ബോധ്യപ്പെടുത്തുക. അവരെ ഒന്ന് സമാധാനിപ്പിക്കുക. ഇതാണ് ചെയ്യുന്നത് – കെ കെ രമ പറഞ്ഞു.
പുറത്ത് വിട്ടാല്‍ സുരക്ഷാപ്രശ്‌നമുണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് ജയിൽ സൂപ്രണ്ടുമാരല്ല, പോലീസ് മേധാവികളാണ്. അങ്ങനെയിരിക്കേ ഇങ്ങനെയൊരു കത്തെന്ന് പറയുന്നത് അസാധാരണവും വളരെയധികം നിഗൂഢതയുള്ളതുമാണ്. എനിക്കിതില്‍ വലിയ അത്ഭുതവും തോന്നുന്നില്ല. കാരണം പലപ്രാവശ്യം ഇത്തരം നടപടികള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. ടികെ രജീഷ് എന്ന് പറയുന്ന ഈ കേസിലെ പ്രതിക്ക് നാല്‍പ്പത്തി അഞ്ച് ദിവസമാണ് സുഖ ചികിത്സയ്‌ക്ക് വേണ്ടി, ചികിത്സ അവധിക്ക് കൊടുത്തിരിക്കുന്നത്. ചികിത്സയിലാണിപ്പോഴുള്ളത്. പലരെയും മറികടന്നുകൊണ്ട് ടിപി കേസിലെ പ്രതികള്‍ക്കാണ് ഇപ്പോള്‍ അതിനുള്ള അവസരം ഉണ്ടായിരിക്കുന്നത്.
വളരെ കൃത്യമായിട്ട് പരോള് കിട്ടും, സുഖ ചികിത്സ കിട്ടും, കള്ള് കിട്ടും, ഭക്ഷണം കിട്ടും. ഒരു പ്രശ്‌നവുമില്ലെന്നും കെ. കെ രമ പറഞ്ഞു.
















