കൊച്ചി : ബംഗാളില്‍ അഞ്ച് കേസുകളിലായി വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം കേരളത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ ആലുവ പൊലീസ് പിടികൂടി. അന്തര്‍സംസ്ഥാന ഓണ്‍ലൈന്‍ തട്ടിപ്പുകാരന്‍ പശ്ചിമ ബംഗാള്‍ സ്വദേശി അജയ് (25) ആണ് ആലുവ കമ്പനിപ്പടിയിലെ ലോഡ്ജില്‍ നിന്നു അറസ്റ്റിലായത്. ഇയാള്‍ കേരളത്തിലുള്ളതായി ബംഗാള്‍ പൊലീസിന് വിവരം ലഭിക്കുകയും അക്കാര്യം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയുമായിരുന്നു. അങ്ങിനെയാണ് സൈബര്‍ സെല്ലിന്‌റെ സഹായത്തോടെ ആലുവ പൊലീസ് ഇയാളെ പിടികൂടുന്നത്. വിമാനമാര്‍ഗം നെടുമ്പാശേരിയിലെത്തിയ കൊല്‍ക്കത്ത പൊലീസ് പ്രതിയെ ആലുവ കോടതിയില്‍ ഹാജരാക്കിയ ശേഷം കൊല്‍ക്കത്തക്ക് കൊണ്ടുപോയി.
കെ. അജയ് എന്ന പേരില്‍ വിവിധ വിലാസങ്ങളില്‍ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആധാര്‍ കാര്‍ഡുകള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ബംഗാളിന് പുറമെ രാജസ്ഥാന്‍, കര്‍ണാടക, സിക്കിം, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു.
















