Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നവാബ് ടിപ്പുവും മുഖ്യമന്ത്രി വിജയനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2025, 12:51 pm IST
in Article

രണ്ട് നൂറ്റാണ്ട് മുമ്പ് കേരളത്തിന്റെ വടക്കു നിന്ന് പടപ്പുറപ്പാടുമായി കേരളത്തിലേക്ക് കടന്നുകയറിയ മൈസൂര്‍ നവാബായിരുന്ന അക്രമകാരി ടിപ്പുവും കേരളത്തിന്റെ വടക്കുനിന്നു മുഖ്യമന്ത്രി പദവിയിലേക്ക് വന്ന പിണറായിക്കാരന്‍ വിജയനും തമ്മില്‍ ഹിന്ദു നിന്ദയുടെ കാര്യത്തിലും ക്ഷേത്രക്കൊള്ളയുടെ വിഷയത്തിലും സമാനതകള്‍ ഏറെയാണ്. ചരിത്രവും വര്‍ത്തമാനവും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ടിപ്പുവിന്റ പിതാവ് ഹൈദരാലിയുടെ മരണശേഷം 1782 മുതല്‍ 1792 വരെ, ആദ്യത്തെ പത്തുവര്‍ഷം, കേരളത്തിലേക്ക് അയാള്‍ നടത്തിയ എല്ലാ പടയോട്ടങ്ങളുടെയും ലക്ഷ്യം ക്ഷേത്ര സ്വത്തുക്കള്‍ കൊള്ളയടിക്കലും ക്ഷേത്രങ്ങള്‍ തകര്‍ക്കലുമായിരുന്നു എന്ന് കര്‍ണാടക ചരിത്രകാരന്മാര്‍ വിലയിരുത്തുന്നുണ്ട്. ക്ഷേത്ര കേന്ദ്രീകൃതമായിരുന്ന സാമൂഹിക വ്യവസ്ഥ തകര്‍ത്തു. നിര്‍ബന്ധിത മത പരിവര്‍ത്തനവും അത് ചെറുക്കുന്നവരുടെ കൂട്ടക്കുരുതിയും നടത്തി.

കാലത്തിന്റെ മാറ്റത്തിനനുസരിച്ചു സമാനമായ രീതിയിലാണ് പിണറായിയും ഹിന്ദുക്കളോട് പെരുമാറിയത്. ക്ഷേത്രങ്ങള്‍ ‘തല്ലി’ത്തകര്‍ത്തില്ല എന്നുമാത്രം. ഭരണ, പാര്‍ട്ടി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ക്ഷേത്ര മുതലുകള്‍ കൊള്ളയടിച്ചത്. ഇതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രമുഖ ക്ഷേത്രങ്ങളില്‍ പലതിലും ‘നവകാല നവാബ്’ കടത്തിയ മുതലുകളുടെ കണക്കെടുക്കാന്‍ കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

മൈസൂരിലെ നവാബ് വന്നത് കൊള്ളക്കാരായ പട്ടാളക്കാരെയും കൊണ്ടാണ്. കേരളത്തിലെ പുതിയ നവാബ് ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ചു. പുതിയ സാങ്കേതിക വിദ്യയേയും കൂട്ടുപിടിച്ചു. പോപ്പുലര്‍ ഫ്രണ്ട് പോലുള്ളവര്‍ക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റി.

മൈസൂരിലെ ഹിന്ദു രാജാക്കന്മരുടെ കാലത്ത് പട്ടാളത്തില്‍ ഒരു സാധാരണക്കാരനായി ജോലിയില്‍ ചേര്‍ന്ന ഹൈദര്‍ സവര്‍ണ്ണ രാജാക്കന്മാരുടെ സഹായം കൊണ്ടാണ് ഉയര്‍ന്ന പദവികളില്‍ വന്നത്. സിറിയയിലെ അബ്ബസ്് ബുലിഖന്റെ തടവറയില്‍ നിന്ന് ഹൈദറേയും പിതാവ് ഫത്തേ മുഹമ്മദ്, മാതാവടക്കമുള്ള മറ്റു ബന്ധുക്കളെയും പണം കൊടുത്തു മോചിപ്പിച്ചതു മൈസൂര്‍ ദളവയായിരുന്ന ദേവരാജയും സേനയില്‍ ജോലി നല്‍കിയത് മറ്റൊരു ദളവയായിരുന്ന നഞ്ച രാജയും ആയിരുന്നു. വിജയത്തിലേക്കുള്ള അടുത്ത ചവിട്ടുപടിയായി ഡിണ്ടിഗല്‍ മിലിട്ടറി പട്ടം എ. ഡി. 1755ല്‍ സമ്മാനിച്ചതും നഞ്ച രാജ തന്നെയാണ്.

കണ്ണൂരിലെ ദരിദ്ര തൊഴിലാളി കുടുംബത്തില്‍ പിറന്ന വിജയന്റെ വളര്‍ച്ചയ്‌ക്ക് സഹായവും പ്രോത്സാനവും നല്‍കിയത് ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളാണ്. മൈസൂര്‍ നവാബും പിണറായി വിജയനും തികഞ്ഞ ഏകാധിപതികളാണ്. നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് ടിപ്പു പരീക്ഷിച്ചു വിജയിച്ചതും ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന നയം തന്നെയാണ് വിജയനും പാര്‍ട്ടിക്ക് അകത്തും പുറത്തും മന്ത്രിസഭയില്‍ പോലും നടപ്പാക്കി വരുന്നത്. വിജയന്റെ സഹയാത്രികരായ പോപ്പുലര്‍ ഫ്രണ്ടുകാരും ഈ നയമാണ് നടപ്പാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഇസ്ലാമിന്റെ പേരില്‍ വംശഹത്യ നടത്തിയ ടിപ്പുവും 20-ാം നൂറ്റാണ്ടിന്റെ ഒടുവിലും 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കമ്മ്യൂണിസത്തിന്റെ പേരില്‍ നിരവധി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുകയും ക്ഷേത്ര മുതലുകള്‍ കൊള്ളയടിക്കുകയും ചെയ്യുന്ന പിണറായിയും തമ്മില്‍ സമാനതകളേറെയാണ്.

മൈസൂര്‍ നവാബ് ഭീഷണിയിലൂടെയും കൂട്ടക്കുരുതിയിലൂടെയും ഇസ്ലാമിന്റെ ഭീകര മുഖമാണ് മലയാളിക്ക് നല്‍കിയതെങ്കില്‍ കാലോചിതമായ മാറ്റങ്ങളോടെ വീട്ടിലെ വിവാഹബന്ധംവഴി പിണറായി വേറിട്ടൊരു രീതിയിലാണ് ഇസ്ലാമിനെ പരിചയപ്പെടുത്തിയത്. കേരളത്തിലേക്കുള്ള പടയോട്ടങ്ങള്‍ കൂടുതലും ഹൈദറും ടിപ്പുവും നടത്തിയത് വയനാട്ടിലൂടെയായിരുന്നു. പടയോട്ടങ്ങള്‍ക്ക് മുന്‍പ് വയനാട് വനവും തോട്ടങ്ങളും ചതുപ്പുമായി കിടന്ന വലിയ ഭൂവിഭാഗം ജനനിബിഡവും സമ്പന്നരായിരുന്ന കുടിയിരുപ്പുകാരും വമ്പന്‍ ക്ഷേത്രങ്ങളും നിറഞ്ഞതായിരുന്നു എന്ന് വാമൊഴികളും വരമൊഴികളും ഉണ്ട്. എഡി പന്ത്രണ്ടാം ശതകത്തിനു ശേഷം വയനാട്ടില്‍ ഉയര്‍ന്നു വന്ന ജനവാസ കേന്ദ്രങ്ങളുടെ വലുപ്പവും പ്രതാപവും വിളിച്ചോതുന്ന തെളിവുകള്‍ അവിടങ്ങളിലെ ക്ഷേത്രങ്ങള്‍ തന്നെയായിരുന്നു. കാരണം ഗ്രാമങ്ങളിലും പട്ടണങ്ങളിലും ജനങ്ങള്‍ വ്യവഹാര കേന്ദ്രങ്ങളായി ഉപയോഗിച്ചത് ക്ഷേത്രങ്ങളായിരുന്നു.

വടക്ക് കൊട്ടിയൂര്‍ പാലുകാച്ചി മലയിലെ ഏക്കര്‍ കണക്കിന് പരന്നുകിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ മുതല്‍ തെക്ക് ചെമ്പ്ര അടിവാരം വരെയും കിഴക്ക് അയ്യന്‍കൊല്ലി മുതല്‍ പടിഞ്ഞാറ് ചൂരാണി വരെയും ഇപ്പോള്‍ മണ്ണിനു മുകളില്‍ കാണപ്പെടുന്ന ക്ഷേത്ര സ്ഥാനങ്ങള്‍ ആ നഷ്ടഭൂത കാലത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്. വെണ്ണക്കല്ലിലും കരിങ്കല്ലിലും പടുത്ത ദേവാലയ സമുച്ചയങ്ങളുടെ എണ്ണം 200 ല്‍ ഏറെ വരും. കുടുംബ ക്ഷേത്രങ്ങള്‍ വേറെ. തിരുനെല്ലി, തൊണ്ടര്‍ നാട്, അമ്പലവയല്‍, ചീക്കല്ലൂര്‍, കാവുമന്നം, കാവുമന്നം കൊയിലേരി, പുഞ്ചവയല്‍ കൊയിലേരി പുഞ്ചവയല്‍ പുല്‍പ്പള്ളി, പൊന്‍കുഴി, ഗണപതിവട്ടം തുടങ്ങിയ ക്ഷേത്ര നഗരങ്ങളും ഒറ്റപ്പെട്ട മറ്റു നിരവധി ക്ഷേത്രങ്ങളും പൊടുന്നനെ അങ്ങ് ഒരു കാരണവുമില്ലാതെ മണ്ണടിയുന്നതെങ്ങനെ. വയനാട്ടില്‍ ഇന്ന് കണ്ടെത്തിയിട്ടുള്ള വലിയ ക്ഷേത്രങ്ങള്‍ ഒക്കെയും പഴയ വാണിജ്യപാതകളിലാണ്. അതിലൂടെയാണ് മൈസൂര്‍ പടയോട്ടങ്ങളും റീഡുകളും നടന്നത്. നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ക്കാനും ക്ഷേത്രസ്വത്തുകള്‍ കൊള്ളയടിക്കാനും ക്രിമിനല്‍ സൈനിക സംഘങ്ങളെ കയറൂരി വിട്ട നവാബ് അവസാനകാലത്ത് മാറിയതിന് തെളിവുകളുണ്ട്. ശ്രീരംഗപട്ടണത്ത് തന്റെ കോട്ടയ്‌ക്കുള്ളില്‍ ക്ഷേത്രത്തില്‍ പുരോഹിതന്മാര്‍ നടത്തിയിരുന്ന പൂജകളില്‍ പങ്കെടുത്തതിനും ദാനധര്‍മ്മങ്ങള്‍ നടത്തിയതിനും സാക്ഷ്യങ്ങളുണ്ട്. ശൃംഗേരി ജഗദ് ഗുരുവിന്റെ അചഞ്ചലനായ ഭക്തനും ശിഷ്യനും ആയിരുന്നു. ഒടുവില്‍ ഈ മഠത്തിന് ഏക്കറുകണക്കിന് ഭൂമി കരമൊഴിവാക്കിയും നവാബ് നല്‍കി. ശ്രീരംഗനാഥ, നെഞ്ചുണ്ടേശ്വര തുടങ്ങിയ കര്‍ണാടക ക്ഷേത്രങ്ങള്‍ക്കും മലബാറിലെ ചില ക്ഷേത്രങ്ങള്‍ക്കും നവാബ് നല്‍കിയ വഴിപാടുകള്‍ക്ക് കൈയും കണക്കുമില്ല. പിണറായിയുടെ ഭാര്യയും മകളും അടുത്തകാലത്തായി നടത്തുന്ന ക്ഷേത്ര ദര്‍ശനങ്ങളും നടത്തുന്ന വഴിപാടുകള്‍ക്കും ടിപ്പു നടത്തിയ വഴിപാടുകള്‍ക്കും സമാനതകളേറെയാണ്. ജ്യോതിഷ പണ്ഡിതരുടെ ഉപദേശപ്രകാരം ഔദ്യോഗിക വസതിയിലെ ഗോശാല പരിപാലനത്തിലൂടെയും ആഗോള അയ്യപ്പ സംഗമവും നടത്തി അന്നദാനത്തിലൂടെ പിണറായി പാപപരിഹാരത്തിന് ശ്രമിക്കുന്നു എന്ന് വാര്‍ത്തകളില്‍ക്കൂടി അറിയുന്നു. പിണറായിയും ടിപ്പുവിന്റെ അതേ പാതയിലാണ്. വിവാദമായ ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അന്ന് സംസ്ഥാനത്ത് നാമജപ യാത്ര നടത്തിയതിനും ഇരുമുടിക്കെട്ടേന്തി ശബരിമലയ്‌ക്ക് പോയതിനും പിണറായി പതിനായിരം കേസുകളിലായി പതിനാറായിരത്തോളം ഭക്തജനങ്ങളെയാണ് വേട്ടയാടിയത്. ഇതിനൊക്കെയുള്ള പ്രായശ്ചിത്തം എങ്ങനെ ചെയ്തുതീര്‍ക്കുമെന്ന് കാലം കാതോര്‍ക്കുകയാണ്.

Tags: CM PInarayi VijayanSabarimala Controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

Article

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

Kerala

ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം തെറിക്കും? രാജിവെക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

Article

ഇണക്കാനും പിണക്കാനും മീന്‍ തന്നെ വേണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.