Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

രാഷ്‌ട്രീയ വിമര്‍ശനങ്ങള്‍ അര്‍ഥശൂന്യം

എ. വിനോദ് by എ. വിനോദ്
Oct 27, 2025, 12:40 pm IST
in Main Article

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചാല്‍ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും എന്നും, അത് കേരളത്തിനു ഒട്ടും അനുയോജ്യമല്ല എന്നും, അത് ഭാരതത്തില്‍ എന്തോ വലിയ കുഴപ്പം സൃഷ്ടിക്കും എന്നും ഒക്കെയാണ് ഇവിടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. പൗരത്വ നിയമഭേദഗതി സമയത്ത് പടച്ചുവിട്ട തെറ്റിദ്ധാരണാജനകമായ വ്യാഖ്യാനങ്ങള്‍ക്ക് സമാനമായാണിത്. രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ മാത്രമല്ല പ്രമുഖ മാധ്യമങ്ങളും ഈ രീതിയില്‍ തന്നെയാണ് ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മിക്കവാറും പേര്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളാണ്. അവരൊന്നും ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പാടില്ല എന്നല്ല. മറിച്ച് സ്വതന്ത്ര അക്കാദമിക സമൂഹത്തിന്റെ അഭിപ്രായമാണ് സ്വതന്ത്ര മാധ്യമങ്ങള്‍ പ്രാമുഖ്യം നല്‍കി ചര്‍ച്ച ചെയ്യേണ്ടത്.

ഏഴ് ഘട്ടങ്ങള്‍ പിന്നിട്ട പിഎം ശ്രീ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനവും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങളും നേരിട്ട് മനസ്സിലാക്കാന്‍ മാധ്യമങ്ങള്‍ ആദ്യം ക്യാമറ തിരിക്കേണ്ടത് നമുക്ക് സമീപത്തുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലേക്കും നവോദയ വിദ്യാലയങ്ങളിലേക്കും ആണ്. വലിയ പ്രവര്‍ത്തന ശൃംഖലയുള്ളവര്‍ ബിജെപി സംസ്ഥാനങ്ങളെ മാറ്റിനിര്‍ത്തി ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊതു വിദ്യാലയങ്ങളില്‍ ആരംഭിച്ച പിഎം ശ്രീ പദ്ധതിയെ വിലയിരുത്തുന്നത് നന്നായിരിക്കും. പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലും പോകാം. പാഠ്യപദ്ധതി എന്താണെന്നും, പ്രാദേശിക മാതൃഭാഷകള്‍ തഴയപ്പെടുമോ, സംസ്ഥാന സര്‍ക്കാരുകള്‍ നോക്കുകുത്തിയായി പോകുന്നുണ്ടോ എന്നെല്ലാം നോക്കാം. റോഡിലെ പ്രതിഷേധവും ഫ്‌ളോറിലെ വാഗ്വാദവും അല്ല അഭികാമ്യം. വസ്തുതകളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്താല്‍ കേരളത്തിന് ഗുണവും ദോഷവും ഉള്ള കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. രാഷ്‌ട്രീയ നാടകങ്ങളുടെ മുഖംമൂടി വലിച്ചുകീറുകയും ചെയ്യാം.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഊന്നലും ഗുണഭോക്താക്കളും

1.ശിശുവിദ്യാഭ്യാസം
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിലൂടെ ആദ്യമായി ഗുണം കിട്ടുന്ന ഏറ്റവും വലിയ ഗുണഭോക്താക്കള്‍ സര്‍വ്വ സാധാരണ ഗ്രാമീണ ജനതയാണ്. ഇന്ന് പണം നല്‍കി മാത്രം ലഭ്യമാകുന്ന പ്രീ പ്രൈമറി എജുക്കേഷന്‍ സൗജന്യവും സാര്‍വത്രികവുമായി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി ലഭ്യമാകും. നിലവിലുള്ള ബാലവാടികളെ ശാക്തികരിച്ചു കൊണ്ടും അവിടെയുള്ള അധ്യാപികമാരെയും അടിസ്ഥാന സൗകര്യങ്ങളെയും മെച്ചപ്പെടുത്തിയും പ്രാഥമിക വിദ്യാലയങ്ങളുമായി ബന്ധിപ്പിച്ച് ഉള്ള ബൃഹത്തായ പദ്ധതിയാണ് ഈ മേഖലയില്‍ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്നത്.

കേരളത്തില്‍ സര്‍ക്കാര്‍ – എയ്ഡഡ് വിദ്യാലയങ്ങളുടെ കൂടെ പ്രീ പ്രൈമറി വിദ്യാലയങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അവയ്‌ക്കുവേണ്ടി സാമാന്യം ഭേദപ്പെട്ട പ്രത്യേക സിലബസ്സും തയ്യാറാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഇന്ന് നടന്നു വരുന്നത് കുട്ടികളില്‍ നിന്നു ഫീസ് ഈടാക്കി ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ നടന്നു വരുന്ന അന്യ ഭാഷയിലുള്ള പ്രാഥമികതല പഠനമാണ്. ഏതെങ്കിലും ഗവേഷണത്തിന്റെയോ പഠനത്തിന്റെയോ വിദ്യാഭ്യാസ ദര്‍ശനത്തിന്റെയോ പിന്‍ബലം ഇല്ലാത്ത, കമ്പോള ശക്തികള്‍ വളര്‍ത്തിയെടുത്ത വിദ്യാഭ്യാസ പദ്ധതിയുടെ അന്ധാനുകരണമാണിത്. മൂന്നു വയസ്സിനും ആറു വയസ്സിനും ഇടയിലുള്ള, കേരളത്തിലെ പൊതുവിദ്യാലയങ്ങളെ ഭാവിയില്‍ ആശ്രയിക്കുന്ന 15 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് പുതിയ പദ്ധതികൊണ്ട് തുടക്കത്തിലെ പ്രയോജനം ലഭിക്കുക. അതിന്റെ മാതൃകകളാണ് ആദ്യം പിഎം ശ്രീ വിദ്യാലയങ്ങളില്‍ രൂപപ്പെടുത്തിയെടുക്കുക. മാതൃഭാഷയില്‍, പ്രവര്‍ത്തനാധിഷ്ഠിതമായ, ശിശുപരിപലന വിദ്യാഭ്യാസം. ഇസിസിഇ എന്ന ആധുനിക കാഴ്ചപാട്.

2. അടിസ്ഥാന സാക്ഷരത
സാര്‍വത്രിക വിദ്യാലയ പ്രാപ്തിയും സമ്പൂര്‍ണ്ണ സ്‌കൂള്‍ പ്രവേശനവും നെഗറ്റീവ് കൊഴിഞ്ഞുപോക്കും പ്രകടമാക്കുന്ന കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും വലിയ വെല്ലുവിളി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിലനിര്‍ത്താന്‍ സാധിക്കുന്നില്ല എന്നതാണ്. പത്താം ക്ലാസ് കഴിഞ്ഞാലും എഴുതാനും വായിക്കാനും അറിയാത്തവരാണ് നമ്മുടെ വിദ്യാര്‍ഥികള്‍ എന്ന അപഖ്യാദി പേറി കൊണ്ടാണ് ‘നാം ഒന്നാമതാണ്’ എന്ന് വീമ്പ് ഇളക്കുന്നത്. മൂന്നാം ക്ലാസ് പൂര്‍ത്തിയാക്കുന്നതോടുകൂടി അടിസ്ഥാന ഭാഷാശേഷികളും സാക്ഷരതയും ഗണിത ശേഷികളും ഉറപ്പുവരുത്തുക എന്നുള്ളതാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്ന രണ്ടാമത്തെ പ്രധാന ലക്ഷ്യം. ഇതു സാധ്യമാകണമെങ്കില്‍ പ്രാ
ഥമികതലത്തിലെ വിദ്യാഭ്യാസത്തിന്റെ ഘടനാപരമായും സമീപനപരമായും കാര്യപരിപാടികളിലും മൂല്യാങ്കനത്തിലും തുടര്‍ബോധനപ്രവര്‍ത്തനത്തിലും എന്തെല്ലാം പരിവര്‍ത്തനങ്ങള്‍ വേണമോ. അവ ചലനാത്മകമായി അവതരിപ്പിക്കേണ്ടിവരും എന്നുള്ളതിന്റെ പ്രാദേശിക ആസൂത്രണ കാര്യനിര്‍വഹണ മേല്‍നോട്ട ഭരണ മാതൃകകള്‍ ആയിരിക്കും പിഎം ശ്രീ വിദ്യാലയങ്ങള്‍. ആവശ്യാനുസരണം പഠന വികസന പരിപാടികളും ബോധന പദ്ധതികള്‍ക്കും വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു.

3. സമഗ്രവികസനം
കുട്ടികളുടെ സമഗ്ര വികാസത്തില്‍ ഭാഷാ- ഗണിത- വൈജ്ഞാനിക വികസനത്തോടൊപ്പം ശാരീരികവും സാമൂഹികവുമായ വികസനപ്രക്രിയ കൂടി പരിഗണിച്ചുകൊണ്ട് വിദ്യാലയ സംവിധാനത്തെ പുനര്‍ സംവിധാനം ചെയ്യേണ്ടിവരും. അതിന് അടിസ്ഥാന സൗകര്യ വികസനത്തിലും അധ്യാപക നിയമനത്തിലും നിലവിലെ അധ്യാപകരെ ശാക്തീകരിക്കുന്നതിലും എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടക്കണം എന്നുള്ളതിന്റെ അനുഭവങ്ങളും പ്രാദേശിക വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വ്യാപിപ്പിക്കാന്‍ പി എം ശ്രീ വിദ്യാലയങ്ങള്‍ നമ്മെ സഹായിക്കും. എന്നാല്‍ പണം കണ്ട് ചാടിയാല്‍ ഒന്നും കിട്ടില്ല. ഒരോ തരി പണവും എങ്ങിനെ, എന്തിനായി വിനിയോഗിക്കണം എന്ന് പദ്ധതിയില്‍ കൃത്യമായി മാര്‍ഗ്ഗരേഖ ഉണ്ടാക്കിയിട്ടുണ്ട്. അടല്‍ ടിങ്കറിംഗ് ലാബ്, എസ്എസ്എ സ്മാര്‍ട്ട് ക്ലാസ്സ് പദ്ധതി, സമ്പൂര്‍ണ്ണ സ്‌കൂള്‍ ശുചിത്വം, ഹരിതവിദ്യാലയം, പ്രധാനമന്ത്രി പോഷണ്‍ യോജന തുടങ്ങി നിരവധി പദ്ധതിയിലൂടെ കിട്ടിയ കേന്ദ്ര വിഹിതം താളം തെറ്റിയത് തിരിച്ചറിഞ്ഞു കൊണ്ടു തന്നെയാണ് പി.എം. ശ്രി. പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

4. സ്വാശ്രയ സമൂഹം
തൊഴില്‍ അഭിരുചി, തൊഴില്‍ നൈപുണി, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സ്വാവലംബന ജീവിതം, പ്രാദേശിക വിഭവങ്ങളുടെ അന്താരാഷ്‌ട്രവല്‍ക്കരണം എന്നിവയെല്ലാം ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആവശ്യപ്പെടുന്ന വിജ്ഞാന സമൂഹത്തിന്റെ കഴിവുകളാണ്. ഇന്ന് നമ്മുടെ വിദ്യാഭ്യാസവും ഈ കാലിക ബോധ്യവും തമ്മിലുള്ള വിടവിന്റെ മേഖലകളാണ് ദേശീയ വിദ്യാഭ്യാസനയം അഭിസംബോധന ചെയ്യുന്നത്. ഈ വിടവ് ലഘൂകരിച്ചു കൊണ്ട് നമ്മുടെ ഓരോ വിദ്യാര്‍ത്ഥിയെയും, അതിലൂടെ ഓരോ കുടുംബത്തെയും ഗ്രാമത്തെയും വികസിത ഭാരതത്തില്‍ പങ്കാളിയാക്കും. അതോടൊപ്പം ലോകം വിഭാവനം ചെയ്യുന്ന സുസ്ഥിര വികസിത ലോകക്രമത്തില്‍ നാം നിര്‍വഹിക്കേണ്ട ദൗത്യം താഴെത്തട്ടില്‍ വ്യാവഹാരിക തലത്തില്‍ കൊണ്ടുവരാനുള്ള വലിയ വീക്ഷണത്തിന്റെ പ്രകട രൂപമാണ് പി എം ശ്രീ വിദ്യാലയങ്ങള്‍.

ഈ വിദ്യാലയങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക രംഗത്ത് ഇന്നു നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരം കൂടിയായിരിക്കും. തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ സൃഷ്ടിക്കുന്ന, സമ്പൂര്‍ണ്ണ സാക്ഷരതയും വിദ്യാഭ്യാസവും അവകാശപ്പെടുന്ന കേരളത്തിലെ വിദ്യാലയങ്ങളെ, പ്രാദേശിക തൊഴിലുകളെയും വിഭവങ്ങളെയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി അന്താരാഷ്‌ട്ര വിപണിയില്‍ മത്സരിക്കാന്‍ പ്രാപ്തിയുള്ള, ഉല്‍പാദനക്ഷമതയുള്ള മൂലധനമായി മാറ്റിയെടുക്കാന്‍ സാധിക്കും.

5. ലോക മാതൃക
ആരോഗ്യരംഗത്ത്, കായികരംഗത്ത്, കാര്‍ഷികരംഗത്ത്, പരിസ്ഥിതി സംരക്ഷണ രംഗത്ത്, മാലിന്യ സംസ്‌ക്കരണ രംഗത്ത്, ചെറുകിട ഉത്പാദനരംഗത്ത് എല്ലാം പ്രാദേശിക തലത്തിലെ അറിവുകളും സാധ്യതകളും സാഹചര്യങ്ങളും അനിവാര്യതകളും മുന്നില്‍ കണ്ടുകൊണ്ടുള്ള വിദ്യാഭ്യാസ ആസൂത്രണത്തിന് വേണ്ടിയുള്ള, ലോകത്തിന് നാളെ അനുകരണീയമായ മാതൃക ആയിരിക്കും പിഎം ശ്രീ വിദ്യാലയങ്ങള്‍.

സര്‍ക്കാര്‍ തൊഴില്‍ എന്ന വിദ്യാഭ്യാസത്തിന്റെ പരിമിതമായ ലക്ഷ്യം മുന്നില്‍വച്ച് മെക്കാളെ പദ്ധതിയില്‍ നിന്നും വിദ്യാഭ്യാസത്തെ അറിവിന്റെ അത്യുന്നതങ്ങളെ തേടിപ്പിടിക്കുന്ന ജിജ്ഞാസയും ജീവിതത്തിലെ സ്വാവലംബനവും സാധ്യമാക്കുന്നതിലേക്ക് മാറും. 200 വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം ഈ പരിവര്‍ത്തനത്തിന്‍ വിജയിക്കണമെങ്കില്‍, സങ്കീര്‍ണതയും സാമ്പത്തിക ഞെരുക്കവും അനുഭവപ്പെടുന്ന സംവിധാനങ്ങള്‍ക്ക് സ്വയം വളരാനുള്ള സൂക്ഷ്മമാതൃകകള്‍ അനിവാര്യമാണ്. സാമ്പത്തിക ബാധ്യത ഇല്ലാതെ പ്രാദേശിക സമൂഹത്തിന്റെ കഴിവുകളെയും നേതൃത്വത്തെയും അതിനായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അതാണ് പി എം സി വിദ്യാലയങ്ങള്‍.

എസ് എസ് എ ഫണ്ടും എന്‍ഇപി യും പിഎം ശ്രീയും

വിദ്യകൊണ്ട് പ്രബുദ്ധത നേടിയെന്ന് മേനി നടിക്കുന്ന ചിലര്‍ ”ചന്ദനമെന്നത് ഞാനറിയും, മഞ്ഞള്‍ പോലെ വെളുത്തിരിക്കും” എന്ന ബോധ്യത്തോടെയാണ് സംസാരിക്കുന്നത്. ഒറ്റ നികുതിയും ജിഎസ്ടി കൗണ്‍സിലും നികുതി പങ്കുവെപ്പും എല്ലാം നടക്കുന്ന ഈ വര്‍ത്തമാന കാലഘട്ടത്തില്‍ പി എം ശ്രീ യില്‍ ഒപ്പിട്ടാലേ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് തരൂ എന്നു പറഞ്ഞ്, ഫണ്ട് പിടിച്ചു വച്ചിരിക്കുകയാണ് എന്ന ന്യായം സര്‍ക്കാരിന് പറയാം. പക്ഷേ ജനങ്ങള്‍ എല്ലാവരും വിശ്വസിക്കണം എന്ന് തീരുമാനിക്കുന്നതാണ് അബദ്ധം. ഭരണഘടനാ ദത്തമായി കേരളത്തിന് ലഭിക്കേണ്ട സ്റ്റാട്യൂട്രി ധനസഹായം ധനകാര്യ കമ്മിഷനും ജിഎസ്ടി കൗണ്‍സിലും ചേര്‍ന്ന് തീരുമാനിച്ച് യഥാവിധി നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. കേന്ദ്ര ആവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്ന സമയത്താണ് അതിലേക്ക് കേന്ദ്രം വകയിരുത്തിയ ഫണ്ടുകള്‍ ലഭിക്കുന്നത്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ആയതിനാല്‍ ദേശീയ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന സമയത്താണ് അതിനുള്ള വിഹിതം ലഭിക്കുക എന്നുള്ളത് സാമാന്യ സാമ്പത്തിക ശാസ്ത്ര വിജ്ഞാനമാണ്.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ രാഷ്‌ട്രീയവും പ്രത്യയശാസ്ത്രവും തിരയുന്നവര്‍ അതിന്റെ ദാര്‍ശനിക തലത്തിലേക്ക്ക്കും സുദീര്‍ഘമായ കാഴ്ചപ്പാടിലേക്കും ശ്രദ്ധ തിരിച്ചാല്‍ സംവാദങ്ങള്‍ക്കും സക്രിയമായ ഇടപെടലുകള്‍ക്കും സഫലമായ മുന്നേറ്റങ്ങള്‍ക്കും വഴിയൊരുങ്ങും. ഉദാത്തമായ ലക്ഷ്യവും മഹത്തായ മാതൃകകള്ളും ഉണ്ടെങ്കില്‍ അസാധ്യമായി ഒന്നുമില്ല എന്ന ഭാരതീയ മനുഷികളുടെ ചിന്തയാണ് ഇവിടെ സഹസ്ര ദളപത്മമായി വിരിയുന്നത്.

മുന്‍ ദേശീയ വിദ്യാഭ്യാസ നയങ്ങളുടെയും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും അടിസ്ഥാനത്തിലുള്ള കേന്ദ്ര പദ്ധതികള്‍ക്കാണ് ആദ്യ കാലഘട്ടത്തില്‍ സര്‍വ്വശിക്ഷ അഭിയാനായും ഇപ്പോള്‍ സമഗ്ര ശിക്ഷ അഭിയാന്‍ ആയും കേന്ദ്രം ധനസഹായങ്ങള്‍ നല്‍കുന്നത്. ഇപ്പൊള്‍ ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെയും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും അടിസ്ഥാനത്തില്‍ അവ നടപ്പാക്കുന്ന മുറയ്‌ക്ക് കേന്ദ്രത്തിന് ഒരു സംസ്ഥാനത്തിനും ഉള്ള വിഹിതം തടഞ്ഞുവെക്കാന്‍ സാധ്യമല്ല. എസ് എസ് എ ഫണ്ട് അനുവദിക്കുന്ന പ്രധാന ഇനങ്ങള്‍ എസ് എസ് എയുടെ വെബ്സൈറ്റില്‍ പ്രസിദ്ധം ചെയ്തിട്ടുണ്ട്. (പട്ടിക 2 കാണുക) കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 100% വും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജമ്മു കശ്മീര്‍ ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്കും 90% വും ബാക്കി എല്ലാ സംസ്ഥാനങ്ങള്‍ക്കും 60 ശതമാനവും ആണ് കേന്ദ്ര വിഹിതം ഈ ഇനങ്ങളെ വെര്‍ട്ടിക്കല്‍ ആയി അടിസ്ഥാന സൗകര്യ വികസനം ലിംഗ സാമൂഹ്യസമത്വം ഉളചേര്‍ക്കല്‍ വിദ്യാഭ്യാസം; വിദ്യാഭ്യാസ ഗുണനിലവാരം; പ്രത്യേക അധ്യാപകര്‍ക്കുള്ള ശമ്പളം; ഡിജിറ്റല്‍ പിന്തുണ; യൂണിഫോം; ടെസ്റ്റ് ബുക്കുകള്‍; ഉച്ചഭക്ഷണം; തൊഴില്‍ പരിശീലനം; സ്പോര്‍ട്സും കായിക വിദ്യാഭ്യാസവും; അധ്യാപക വിദ്യാഭ്യാസവും പരിശീലനവും; പരിപാടികളുടെ മേല്‍നോട്ടം; പദ്ധതി നിര്‍വഹണം; മറ്റ് ദേശീയ വിഹിതങ്ങള്‍ എന്നിങ്ങനെ ക്ളിപ്തപ്പെടുത്തിയിട്ടുണ്ട് വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന വികസന ബ്ളോക്കുകള്‍; പ്രത്യേക ശ്രദ്ധ വേണ്ട ജില്ലകള്‍; അതിര്‍ത്തി പ്രദേശങ്ങള്‍; നക്സല്‍ ആക്രമണ ബാധിത ജില്ലകള്‍; നിതി ആയോഗ് പട്ടികപ്പെടുത്തിയ 117 ആസ്പിറേഷണല്‍ ജില്ലകള്‍ എന്നിവയ്‌ക്കാണ് മുന്‍ഗണന. പിഎം ശ്രീ വിദ്യാലയങ്ങളെ മാതൃകയാക്കി, സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കാവുന്നതാണ്. പദ്ധതി വിഹിതത്തിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കണം.
1 ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്
2 വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്
3 ശിശു പരിപാലന – വിദ്യാഭ്യാസം കേന്ദ്രീകരിച്ച്
4 അടിസ്ഥാന സാക്ഷരത- ഭാഷ പ്രാവീണ്യം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക്
5 സമഗ്രവും ഉദ്ഗ്രഥിതവും ഉള്‍ച്ചേര്‍ത്തതും പ്രവര്‍ത്തനാധിഷ്ഠിതവുമായ പാഠ്യപദ്ധതിക്കും ബോധന സമ്പ്രദായങ്ങള്‍ക്കും
6 വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, ഉയര്‍ന്ന തലം പഠനശേഷി കൈവരിക്കുന്നതിന് വേണ്ടി നടത്തുന്ന നൂതനപ്രയോഗങ്ങള്‍
7 സാമൂഹികവും ലിംഗപരവുമായ വേര്‍തിരിവ് ലഘൂകരിക്കുന്നതിനുള്ള പ്രവര്‍ത്തനം
8 എസ് സി ഇആര്‍ ടി കള്‍, ഡയറ്റുകള്‍ എന്നിവ ഉയര്‍ത്തുന്നതിനും ശക്തീകരിക്കുന്നതിനും
9 ബാഹ്യ -ആന്തരിക സുരക്ഷകളും പഠന അന്തരീക്ഷവും ഉറപ്പാക്കുന്നതിനും വിദ്യാലയങ്ങളുടെ നിശ്ചിത നിലവാരം പാലിക്കുന്നതിന്
10 തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്

(അവസാനിച്ചു)

(ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനും ദേശീയ വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗവുമാണ് ലേഖകന്‍)

Tags: Kerala GovernmentPM Shri SchemePolitical criticism#PMSree
എ. വിനോദ്
എ. വിനോദ്
ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനാണ് ലേഖകന്‍. [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ആവശ്യത്തിനു പണമുണ്ട്, കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.