ന്യൂദൽഹി: ‘മന്ഥ’ ചുഴലിക്കാറ്റ് രാജ്യത്ത് പല സംസ്ഥാനങ്ങളിലും കാലാവസ്ഥാ ഭീഷണി ഉയർത്തിക്കൊണ്ട് തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനങ്ങൾക്ക് അതിസൂക്ഷ്മമായ വിവരങ്ങളും നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
മന്ഥ യുടെ ഭാഗമായാണെന്ന് കരുതുന്നു, കേരളത്തിൽ പല ജില്ലകളിലും കനത്തമഴ തുടരുകയാണ്. ഇടുക്കി, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ മഴ കനത്തു. ചിലയിടങ്ങളിൽ മണ്ണിടിച്ചിലും പുഴകരകവിയലും മറ്റും റിപ്പോർട്ടു ചെയ്യുന്നു.
ആന്ധ്രയിൽ
ആന്ധ്രാപ്രദേശിന്റെ പല ഭാഗങ്ങളിലും മന്ഥ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നതിനാൽ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാക്കിനട, കോണ സീമ, ഏലുരു, വെസ്റ്റ് ഗോദാവരി, കൃഷ്ണ, ഗുണ്ടൂർ, ബാപട്ല, പ്രകാശം, എസ്പിഎസ്ആർ നെല്ലൂർ തുടങ്ങിയ ജില്ലകളിൽ റെഡ് അലർട്ടാണ്. ചില ജില്ലകളിൽ രണ്ട് ദിവസത്തെ സ്‌കൂൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സൈന്യം സജ്ജം
മന്ഥ ചുഴലിക്കാറ്റ് അടുക്കുന്നതിനാൽ സൈന്യം അതീവ ജാഗ്രതയിലാണ്.
ബംഗാൾ ഉൾക്കടലിലെ ഈ പ്രതിഭാസം അടുത്ത 48 മണിക്കൂറിനുള്ളിൽ മന്ഥ ചുഴലിക്കാറ്റായി മാറുമെന്നാണ് ആശങ്കപ്പെടുന്നത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) യുടെയും സംസ്ഥാന സർക്കാരുകളുടെയും ഏകോപനത്തോടെ സൈന്യം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, സാധാരണ വേലിയേറ്റത്തേക്കാൾ ഏകദേശം ഒരു മീറ്റർ ഉയരത്തിൽ തിരമാല ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇത് ചൊവ്വാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് കരയിൽ പതിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നും ആശങ്കപ്പെടുന്നു.
ഒഡീഷ
ഒഡീഷ അപകടം ഉണ്ടായാൽ നേരിടാൻ റവന്യൂ, ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി പറഞ്ഞു. ആഘാതമുണ്ടാകാൻ സാധ്യതയുള്ള മേഖലകളിൽ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്, മന്ത്രി പറഞ്ഞു.
പശ്ചിമ ബംഗാൾ
പശ്ചിമ ബംഗാളിൽ കനത്ത മഴ ലഭിക്കുന്നത് ഒക്ടോബർ 31 വരെ തുടരാം. പശ്ചിമ ബംഗാൾ തീരത്തും പുറത്തും കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, ഇതിനകം കടലിൽ പോയിരിക്കുന്നവർ തിങ്കളാഴ്ചയോടെ തിരിച്ചെത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
തമിഴ്‌നാട്
തമിഴ്‌നാടിനും പുതുച്ചേരിക്കും ഐഎംഡി ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്. ചെന്നൈയിലും മറ്റ് നിരവധി ജില്ലകളിലും ഇന്ന് ഓറഞ്ച് മുന്നറിയിപ്പുണ്ട്.
മന്ഥ എപ്പോൾ?
ഒക്ടോബർ 28 ന് ആന്ധ്രാപ്രദേശിലെ കാക്കിനടയ്‌ക്ക് സമീപം മന്ഥ ചുഴലിക്കാറ്റ് കരയിൽ പതിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
ഒഡീഷയിലെ മാൽക്കൻഗിരിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെ ആന്ധ്രാപ്രദേശിലെ കാക്കിനടയ്‌ക്ക് സമീപമായിരിക്കും മന്ഥ ആദ്യം ബാധിക്കുക.
















