ന്യൂദല്‍ഹി: രാജ്യവ്യാപക എസ്‌ഐആറിനുള്ള ഷെഡ്യൂള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച പ്രഖ്യാപിക്കും. വൈകുന്നേരം 4.15നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം.
നിരവധി സംസ്ഥാനങ്ങളില്‍ നവംബര്‍ ഒന്നിന് രാജ്യവ്യാപക എസ്‌ഐആര്‍ തുടങ്ങിയേക്കും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് നീട്ടി വച്ചേക്കുമോയെന്ന് തിങ്കളാഴ്ച അറിയാം.
ബിഹാറിലെ എസ്‌ഐആറിനെതിരായ കേസ് സുപ്രീം കോടതിയില്‍ തുടരുകയാണ്.ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യവ്യാപക എസ്‌ഐആറിനുള്ള നടപടി തുടങ്ങുന്നത്.
















