തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പ്രായത്തില്‍ തട്ടിപ്പ് നടത്തി വനിതാ അത്ലറ്റിനെ മത്സരിപ്പിച്ചെന്ന് പരാതി. കോഴിക്കോട് പുല്ലൂരാംപാറ എച്ച് എസ് അണ്ടര്‍ 19 വിഭാഗത്തില്‍ മത്സരിപ്പിക്കുകയും മെഡല്‍ നേടുകയും ചെയ്തത് 21 വയസുള്ള അത്ലറ്റ് ആണെന്നാണ് പരാതി.
വ്യാജ രേഖ നല്‍കി ഉത്തര്‍പ്രദേശുകാരിയെ മത്സരിപ്പിച്ചു.ഇവര്‍ 100, 200 മീറ്ററില്‍ വെള്ളി മെഡലാണ് സ്വന്തമാക്കിയത്.ഇവരെ അയോഗ്യയാക്കി തങ്ങള്‍ക്ക് മെഡല്‍ നല്‍കണമെന്നാണ് മത്സരത്തില്‍ നാലാം സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തവരുടെ ആവശ്യം.
അത്ലറ്റിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സൈറ്റില്‍ ഈ കുട്ടിയുടെ പേര് നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുംജനനത്തീയതി ആയി രേഖപ്പെടുത്തിയിരിക്കുന്നത് 2004 ആണെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്.ഇതനുസരിച്ച് ഇവരുടെ യഥാര്‍ത്ഥ പ്രായം 21 ആണെന്ന് തൃശൂര്‍ ആളൂര്‍ ആര്‍ എം എച്ച് എസ് എസിലെ വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ പറയുന്നത്.
















