കൊൽക്കത്ത ; തൃണമൂൽ ഭരണത്തിൻ കീഴിൽ ബംഗാളിലെ ഹിന്ദു ജനസംഖ്യ കുറയുന്നു . സെൻസസിൽ ഹിന്ദു ജനസംഖ്യ 85% ൽ നിന്ന് 65% ആയി കുറഞ്ഞുവെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. വ്യാജ രേഖകൾ നൽകി റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരെ ബംഗാളിൽ സ്ഥിരതാമസമാക്കാൻ സഹായിക്കുന്ന തൃണമൂൽ കോൺഗ്രസ് ഹിന്ദുക്കളുടെ ഉന്മൂലനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.സൗത്ത് ദിനാജ്പൂർ ജില്ലയിലെ ഗംഗാരാംപൂരിൽ വിജയ് സങ്കൽപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘ ബിജെപി ഇന്ത്യൻ മുസ്ലീങ്ങൾക്ക് എതിരല്ല, റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാർക്ക് എതിരാണ് . അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ടിഎംസി സർക്കാരിനെ നീക്കം ചെയ്തില്ലെങ്കിൽ സംസ്ഥാനത്തിന്റെ ജനസംഖ്യാശാസ്‌ത്രം മാറും. റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുകയും അവരുടെ പേരുകൾ നീക്കം ചെയ്യുകയും അധികാരത്തിൽ വന്നതിനുശേഷം രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യും. അതിന് മാറ്റമില്ല . റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാർക്ക് ഇല്ലായ്‌മ ചെയ്യാനുള്ളതല്ല ഹിന്ദുവിശ്വാസികൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമൂഹിക ക്ഷേമ പദ്ധതികൾ മുസ്ലീങ്ങൾക്കും ഗുണം ചെയ്തിട്ടുണ്ട്. മുസ്ലീങ്ങൾ ഉൾപ്പെടെ എല്ലാ വർഗങ്ങളുടെയും സമൂഹങ്ങളുടെയും ഉന്നമനത്തിന് ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും ‘ അദ്ദേഹം പറഞ്ഞു.
















