ന്യൂദല്‍ഹി:പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാമെന്ന് 2024 മാര്‍ച്ചില്‍ തന്നെ കേരളം ഉറപ്പു നല്‍കിയിരുന്നുവെന്ന് കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍. പിഎം ശ്രീയില്‍ ചേര്‍ന്നതുകൊണ്ട് ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ സിലബസ് അതുപോലെ നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ പെടുന്നതിനാല്‍ കരിക്കുലവും പാഠപുസ്തകവും സംസ്ഥാനങ്ങള്‍ക്കും തീരുമാനിക്കാം.എന്‍ഇപി നയം ഒരു മാതൃക മാത്രമാണെന്നും ദേശീയ തലത്തില്‍ ഏകീകരണം വേണം എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ താല്‍പ്പര്യമെന്നും കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു.കേരളത്തിലെ രാഷ്‌ട്രീയ വിവാദങ്ങളാട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പി എം ശ്രീയില്‍ കേരളം ഒപ്പുവെച്ചതില്‍ സന്തോഷമുണ്ട്. ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ നല്ല വശങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് പി എം ശ്രീ നടപ്പാക്കുന്നത്.സ്‌കൂളുകളുടെ നിലവാരവും സൗകര്യം ഉയര്‍ത്താന്‍ ഇത് ഉപകരിക്കും.
















