ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനെതിരെയുളള സൈബര്‍ ആക്രമണത്തില്‍ പുന്നപ്ര പൊലീസ് കേസെടുത്തു.മുഖ്യമന്ത്രി പിണറായി വിജയന് ജി സുധാകരന്‍ അയച്ചതെന്ന പേരില്‍ ഒരു കവിത സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനെതിരെ അദ്ദേഹം അമ്പലപ്പുഴ ഡി വൈ എസ് പിക്ക് പരാതി നല്‍കിയത് പ്രകാരമാണ് കേസ്.
തന്റെ പേരില്‍ വ്യാജ അശ്ലീല കവിത പ്രചരിക്കുന്നതിനെതിരെ ജി. സുധാകരന്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. തന്നെ അപമാനിക്കാനാണ് ഇതെന്നും സൈബര്‍ പൊലീസ് ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഫേയ്സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന് ജി. സുധാകരന്‍ അയച്ച കവിത എന്ന പേരിലാണ് അസഭ്യ കവിത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോഴിക്കോടുള്ള സുഹൃത്താണ് ഈ വ്യാജ കവിത ശ്രദ്ധയില്‍പ്പെടുത്തിയതെന്നും ജി. സുധാകരന്‍ പറഞ്ഞു.
















