ഇടുക്കി: നെടുങ്കണ്ടത്തിനു സമീപം കരുണാപുരത്ത് വയോധികന്‍ ആസിഡ് വീണ് മരിച്ച സംഭവത്തില്‍ പാലാ സ്വദേശിനിയായ പിതൃ സഹോദരി കസ്റ്റഡിയില്‍. കുഴിത്തൊളു ഈറ്റപ്പുറത്ത് സുകുമാരന്‍ (63) ആണ് മരിച്ചത്. സുകുമാരനും പിതൃസഹോദരിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളില്‍ തര്‍ക്കമുണ്ടായിരുന്നു. സുകുമാരനെതിരെ ഇവര്‍ നേരത്തെ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പിതൃസഹോദരി രണ്ടാഴ്ച മുമ്പാണ് സുകുമാരന്റെ വീട്ടില്‍ എത്തിയത്. വെള്ളിയാഴ്‌ച്ച വൈകുന്നേരം മദ്യപിച്ചെത്തിയ സുകുമാരനുമായി വീണ്ടും തര്‍ക്കമുണ്ടായി. ഇതിനിടയില്‍ ആസിഡ് ഒഴിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്ത്രീയുടെ ശരീരത്തിലും ആസിഡ് വീണ് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ പൊലീസ് കസ്റ്റഡിയില്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭേദമായ ശേഷമേ ചോദ്യം ചെയ്യാനാവൂ.
സുകുമാരന്‌റെ ഭാര്യ : സുമ സുകുമാരന്‍. മക്കള്‍ :സൗമ്യ, സന്ധ്യ , അശ്വതി. ഇവര്‍ എല്ലാവരും വിദേശത്താണ്.
















