മുംബൈ: പത്ത് വര്‍ഷത്തിലേറെയുള്ള പ്രണയത്തിനു ശേഷം വേര്‍പിരിഞ്ഞ കാമുകിയെ കാമുകന്‍ വിളിച്ചുവരുത്തി കുത്തിക്കൊന്നു. സ്വയം കഴുത്തറുത്തു മരിച്ചു. മുംബൈ അംബേവാഡി സ്വദേശിയായ കാമുകന്‍ സോനു ബരായ് (24) ആണ് അതേ നാട്ടുകാരിയായ മനീഷ യാദവിനെ (24) കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. മനീഷയ്‌ക്ക് മറ്റൊരാളുമായ അടുപ്പമുണ്ടെന്ന സംശയത്തിലാണ് ഈ ക്രൂരകൃത്യം. അവസാനമായി ഒന്നു കാണാന്‍ എന്നുപറഞ്ഞ് മനീഷയെ സോനു ഒരു നഴ്‌സിംഗ് ഹോമിനു മുന്നിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സംസാരത്തിനിടെ വഴക്കുണ്ടായി, കോപാകുലനായ സോനു കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് മനീഷയെ കുത്തി. രക്ഷപ്പെടാനായി മനീഷ നഴ്‌സിംഗ് ഹോമിലേക്ക് ഓടിക്കയറിയെങ്കിലും സോനു പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കത്തിയെടുത്ത് സ്വന്തം കഴുത്തുമുറിച്ചു. മനീഷയുടെ നിലവിളി കേട്ട് സമീപത്തുള്ള ആളുകള്‍ പോലീസിനെ വിവരമറിയിച്ചു. ഇരുവരെയും അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം ഇരുവരും എട്ട് ദിവസം മുമ്പാണ് വേര്‍പിരിഞ്ഞതെന്ന് പോലീസ് പറയുന്നു.
















