ന്യൂദൽഹി: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നവംബർ ആറിന് നടക്കാനിരിക്കെ സുരക്ഷാ ഒരുക്കങ്ങൾ ശക്തമാക്കി തെരഞ്ഞെടുപ്പുകമ്മീഷൻ.
ത്രിപുര സ്റ്റേറ്റ് റൈഫിൾസിലെ ഏകദേശം 400 പേരെ തെരഞ്ഞെടുപ്പ് ജോലികൾക്കായി ബീഹാറിലേക്ക് അയച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു. നവംബർ 6 നും 11 നും വോട്ടെടുപ്പു നടക്കും, നവംബർ 14 നാണ് വോട്ടെണ്ണൽ. അഞ്ച് ടിഎസ്ആർ കമ്പനികൾ പ്രത്യേക ട്രെയിനിൽ പറ്റ്‌നയിലേക്ക് പുറപ്പെട്ടു. അവർ നാളെ രാവിലെയോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ത്രിപുര പോലീസ് വക്താവ് രാജ്ദീപ് ദേബ് പറഞ്ഞു. തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ ഉദ്യോഗസ്ഥർ ബീഹാറിൽ തുടരും.
















