Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎം ശ്രീ ധാരണാപത്രം തയ്യാറാക്കിയത് 16-ന്, എന്നിട്ടും ശിവൻകുട്ടി മന്ത്രിസഭയിൽ ഒരക്ഷരം പോലും മിണ്ടിയില്ല, മുന്നണി മര്യാദയല്ലെന്ന് സിപിഐ മുഖപത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2025, 10:42 am IST
in Kerala

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ചേരുന്നതിനുള്ള ധാരണാപത്രം തയ്യാറാക്കിയത് സംസ്ഥാന മന്ത്രിസഭയുടെ അറിവോ അംഗീകാരമോ കൂടാതെയാണെന്നും, ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐയെ പൂർണ്ണമായും ഒഴിവാക്കിയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഈ നിർണായക നീക്കമെന്നും വെളിപ്പെട്ടിരിക്കുന്നു. ഇതോടെ ഭരണമുന്നണിയിൽ അത്യസാധാരണമായ പ്രതിസന്ധിയും കടുത്ത ഭിന്നതയും ഉടലെടുത്തു.

ഈ മാസം 16-നാണ് തിരുവനന്തപുരത്ത് ധാരണാപത്രം തയ്യാറാക്കിയത്. എന്നാൽ, ഒക്ടോബർ 22-ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഈ വിവരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മറച്ചുവെച്ചു. യോഗത്തിൽ സിപിഐ മന്ത്രി കെ. രാജൻ, പിഎം ശ്രീ പദ്ധതി സംബന്ധിച്ച മുന്നണിയുടെ എതിർപ്പ് ശക്തമായി ഉന്നയിച്ചിരുന്നു. അപ്പോഴും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ സംസ്ഥാനം ധാരണാപത്രം തയ്യാറാക്കിയതിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല. മന്ത്രിസഭയിൽ ചർച്ചക്ക് വെക്കുകയോ അനുമതി വാങ്ങുകയോ ചെയ്യാതെയാണ് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് കേന്ദ്രവുമായി കരാറിൽ ഒപ്പിട്ടത്.

സംസ്ഥാന സർക്കാർ ഏകപക്ഷീയമായി കരാറിൽ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് ആരോപിച്ച് സിപിഐ രണ്ടും കൽപ്പിച്ചിറങ്ങിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ചർച്ച കൂടാതെ ധാരണാപത്രത്തിൽ ഒപ്പുവെച്ച നടപടിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കടുത്ത പ്രതിഷേധം അറിയിക്കുകയും തിരുത്തലിനായി എൽഡിഎഫ് നേതൃത്വത്തിന് കത്ത് നൽകുകയും ചെയ്തു.സംസ്ഥാനം പദ്ധതിയിൽ പങ്കുചേർന്ന സംഭവം ഒരിക്കലും പ്രതീക്ഷിക്കാത്തതും ഞെട്ടലുണ്ടാക്കുന്നതുമായിരുന്നുവെന്നാണ് മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നത്.

പിഎം ശ്രീയില്‍ ചേരുന്നിതിനെ സിപിഐ മന്ത്രിമാർ എതിർത്തിരുന്നു. മന്ത്രിസഭായോഗത്തിൽ 2 തവണയും വിഷയത്തിൽ എതിർപ്പ് അറിയിക്കുകയും ചെയ്തു. പക്ഷെ, ചർച്ചകളുടെയും സമവായത്തിന്റെയും എല്ലാ സാധ്യതകളും അട്ടിമറിക്കുന്ന നടപടിയാണ് ധാരണാപത്രത്തിൽ ഒപ്പുവയ്‌ക്കുന്നതിലൂടെ ഉണ്ടായത്. ഇത് മുന്നണി സംവിധാനത്തിന്റെ അടിസ്ഥാന മര്യാദകളുടെ ലംഘനമാണ്. അത് വിദ്യാഭ്യാസമന്ത്രിയുടെ അറിവോടെയാണെന്നത് ഗൗരവം വർധിപ്പിക്കുന്നു. പിഎം ശ്രീ എന്ന ബ്രാൻഡിങിനെയല്ല, പദ്ധതിയുടെ ലക്ഷ്യത്തെയാണ് വിമർശിക്കുന്നത്.

വിദ്യാഭ്യാസരംഗത്തെ സ്വകാര്യവൽക്കരണം, ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന് അനുസരിച്ച് പുതിയ തലമുറയെ വാർത്തെടുക്കൽ എന്നിവയാണ് പിഎം ശ്രീ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.കേന്ദ്രസർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനു വഴങ്ങുന്നത് സംസ്ഥാനത്തിന്റെ ഫെഡറൽ ജനാധിപത്യം അടിയറ വയ്‌ക്കുന്ന നടപടിയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

 

 

Tags: cpmcpiPM Shri Scheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

Kerala

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.